കൊവിഡ് രോഗമുക്തനായ കോഴിക്കോട് സ്വദേശി സൗദി അറേബ്യയിൽ മരിച്ചു.

റിയാദ് : കൊവിഡ് രോഗമുക്തനായ കോഴിക്കോട് സ്വദേശി സൗദി അറേബ്യയിൽ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി ചീരുവീട്ടിൽ കോലശ്ശേരി മുഹമ്മദ് സലിം (66) ആണ് യാംബുവിൽ മരിച്ചത്.

കൊവിഡ് പോസിറ്റീവ് ആയി നേരത്തെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ രോഗമുക്തനായി കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചിരുന്നു.

ബുധനാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് യാംബു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച്‌ മരിക്കുകയായിരുന്നു.

ജിദ്ദയിൽ പ്രവാസം ആരംഭിച്ച ഇദ്ദേഹം പിന്നീട് യാംബുവിലെ പ്രമുഖ പെട്രോ കെമിക്കൽ കമ്പനിയായ യാൻപെറ്റിൽ 20 വർഷം ജോലി ചെയ്തിരുന്നു. ശേഷം ‘നാറ്റ്പെറ്റ്’ പെട്രോ കെമിക്കൽ കമ്പനിയിൽ പർച്ചേസിങ് വിഭാഗത്തിൽ 12 വർഷമായി സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു.

കോഴിക്കോട് റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ ആയിരുന്ന പരേതനായ സി.കെ. മൊയ്‌തീൻ കോയയാണ് പിതാവ്.

മാതാവ്: ബീവി, ഭാര്യ: ഫൗസിയ. യാംബു നാറ്റ്പെറ്റ് കമ്പനിയിൽ തന്നെ ജോലി ചെയ്യുന്ന അസ്സാം സലിം, എറണാംകുളം ‘നെസ്റ്റി’ൽ ജോലി ചെയ്യുന്ന ഷനോജ് സലിം എന്നിവർ മക്കളാണ്. മരുമകൾ: നിനു. സഹോദരങ്ങൾ: നസീം, റസിയ, മുംതാസ്, സറീന, ജാസ്മിൻ, തസ്‌നീം, സുഹാദ്.

യാംബു ജനറൽ ആശുപത്രിയിലുള്ള മൃതദേഹം യാംബുവിൽ തന്നെ ഖബറടക്കും. നടപടികൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *