കൊവിഡ്; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി അബുദാബി

അബുദാബി : അബുദാബിയില്‍ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി അധികൃതര്‍.

കോവിഡ് -19 പാൻഡെമിക്കിനായുള്ള അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി നിർദ്ദേശങ്ങൾക്കനുസൃതമായി, അബുദാബി ആരോഗ്യവകുപ്പാണ് നിര്‍ദേശങ്ങള്‍ പുറത്ത് വിട്ടത്.

വിവാഹങ്ങള്‍ക്കും ശവസംസ്കാര ചടങ്ങുകള്‍ക്കുമായുള്ള പ്രത്യേക നിബന്ധനകളാണ് ഇതില്‍ പ്രധാനമായും സൂചിപ്പിക്കുന്നത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

വിവാഹ ചടങ്ങുകളിലും ഒത്തുകൂടലുകളിലും  പരമാവധി 10 ആളുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ എന്നും പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.കൂടാതെ  പങ്കെടുക്കുന്ന വ്യക്തികള്‍ 24 മണിക്കൂർ മുമ്പ് കോവിഡ് -19 ടെസ്റ്റ് നടത്താനും നിര്‍ദേശത്തില്‍ ശുപാർശ ചെയ്യുന്നു.

പ്രധാന നിര്‍ദേശങ്ങള്‍ :

  1. വിവാഹ,ശവസംസ്കാര ചടങ്ങുകളില്‍ പരാമാവധി 10 ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.
  2. പുറത്തിറങ്ങുന്ന എല്ലാ സമയങ്ങളിലും മാസ്ക് ധരിക്കുക
  3. അനുശോചന സമ്മേളനങ്ങൾ അനുവദനീയമല്ല. പകരം ടെലിഫോൺ അല്ലെങ്കിൽ മറ്റ് ആശയവിനിമയ രീതികൾ വഴി അനുശോചനം അറിയിക്കുക
  4. ഒറ്റ-ഉപയോഗ  പാത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കുക (ആവശ്യമെങ്കിൽ)
  5. ഏതെങ്കിലും ഒത്തുചേരലിലോ പരിപാടിയിലോ പങ്കെടുക്കുന്നതിന് 24 മണിക്കൂർ മുമ്പ് കോവിഡ് -19 പരിശോധന നടത്തുക
  6. 2 മീറ്ററില്‍ കുറയാതെ സമൂഹ അകലം പാലിക്കുക

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *