അബുദാബി : മറ്റ് എമിറേറ്റുകളിൽനിന്ന് അബുദാബിയിലേക്കുള്ള പ്രവേശന മാനദണ്ഡം ഇന്നു മുതൽ കർശനമാക്കുന്നു. അതിർത്തി കടക്കുന്നതിനു 48 മണിക്കൂറിനകം എടുത്ത പിസിആർ/ഡിപിഐ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.
നിലവിൽ 72 മണിക്കൂറിനകം എടുത്ത പിസിആർ ടെസ്റ്റ് മതിയായിരുന്നു.തുടർച്ചയായി 4 ദിവസം അബുദാബിയിൽ തങ്ങുന്നവർ നാലാം ദിവസവും 8 ദിവസത്തിലേറെ തങ്ങുന്നവർ എട്ടാം ദിവസവും പിസിആർ ടെസ്റ്റ് എടുത്തിരിക്കണമെന്നും നിർദേശമുണ്ട്.
നിലവിൽ ആറാം ദിവസം പിസിആർ ടെസ്റ്റ് എടുത്താൽ മതിയായിരുന്നു. ദിവസം നിയമലംഘകർക്ക് 5000 ദിർഹം വീതമാണു പിഴ.
കോവിഡ് വാക്സീൻ എടുത്തവർക്കും വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായവർക്കും ഇളവുണ്ട്. ഇവർ അൽഹൊസൻ ആപ്പിൽ ‘ഇ’, സ്വർണനിറത്തിലുള്ള ‘സ്റ്റാർ’ എന്നിവയാണ് തെളിവായി കാണിക്കേണ്ടത്.