യുഎഇയില്‍ ഇന്ന് 1,311 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരികരിച്ചു

അബുദാബി: യുഎഇയില്‍ ഇന്ന്  1,311 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരികരിച്ചു .

ചികിത്സയിലായിരുന്ന 793 പേര്‍ രോഗമുക്തി നേടി . അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

113,928 കൊവിഡ് പരിശോധനകളാണ് യുഎഇയിലുടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്.

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 174,062 ആയി.

ഇവരില്‍ 157,828 പേരാണ് ഇതിനോടകം രോഗമുക്തരായത്. 586 കൊവിഡ് മരണങ്ങളും രാജ്യത്ത് സംഭവിച്ചു.

നിലവില്‍ 15,648 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 1.7 കോടി കൊവിഡ് പരിശോധനകള്‍ ഇതുവരെ നടത്തിയിട്ടുണ്ട്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *