ഖത്തറില്‍ 168 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു

ദോഹ : ഖത്തറില്‍ 168 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.  ഒരാള്‍ കൂടി കോവിഡ്-19 ബാധിച്ചു മരിച്ചു. 216 പേര്‍ സുഖം പ്രാപിച്ചു. പുതിയ രോഗികള്‍ 168. 67 വയസ്സുകാരന്‍ മരിച്ചതോടെ കോവിഡ് മരണം 238 ആയി ഉയര്‍ന്നു.

വിദേശങ്ങളില്‍ നിന്നെത്തിയ 18 പേരുള്‍പ്പെടെയാണ് 168 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 2,457 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇവരില്‍ 30 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

9,033 പേരെ കൂടി പരിശോധിച്ചതോടെ കോവിഡ് പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 11,16,081. ഇവരില്‍ 1,39,001 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. സുഖം പ്രാപിച്ചവര്‍ 1,36,306.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *