ഖത്തറിൽ ഇന്ന് 198 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു.

ദോഹ :​ ഖത്തറിൽ ഇന്ന് 198 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ 24 പേർ വിദേശത്ത്​ നിന്ന്​ മടങ്ങിയെത്തിയവരാണ്​. 211 പേർക്ക്​ രോഗം ഭേദമായി. നിലവിലുള്ള രോഗികൾ 2799 ആണ്​.

ഇന്നലെ 6173 പേർക്കാണ്​ പരിശോധന നടത്തിയത്​. ആകെ 849738 പേരിൽ പരിശോധന നടത്തിയപ്പോൾ 128603 പേർക്കാണ്​ ​ഇതുവരെ ​ൈവറസ്​ബാധ സ്​ഥിരീകരിച്ചിരിക്കുന്നത്​.

മരിച്ചവരും രോഗം ഭേദമായവരും ഉൾ​പ്പെ ടെയാണിത്​. 125584 പേരാണ്​ ആകെ രോഗമുക്​തി നേടിയിരിക്കുന്നത്​.

ഇന്നലെ ആരും മരിച്ചിട്ടില്ല. 220 പേരാണ്​ ആകെ മരിച്ചത്​. നിലവിൽ 408 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. 57 പേർ തീവ്രപരിചരണ വിഭാഗത്തിലുമുണ്ട്​.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *