മസ്കത്ത് : ഒമാനില്‍ 209 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് കേസുകളുടെ എണ്ണം 123,908 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ ഏഴ് കോവിഡ് രോഗികള്‍ കൂടി മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണം 1430 ആയി.
അതേസമയം, 225 പേര് കൂടി കോവിഡ് മുക്തി നേടി. 115,441 കോവിഡ് രോഗികള്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.
24 മണിക്കൂറിനിടെ 18 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത് 105 രോഗികളാണ്. ഇതില്‍ 199 പേര് തീവ്ര പരിചരണ വിഭാഗത്തിണ്.