ഒമാനില്‍ 290 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; കേസുകളുടെ എണ്ണം 81,357 ആയി ഉയര്‍ന്നു.

മസ്‌കത്ത്: ഒമാനില്‍ 290 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

231 സ്വദേശികള്‍ക്കും 59 പ്രവാസികള്‍ക്കുമാണ് ഇന്ന് പരിശോധനാ ഫലം പോസിറ്റീവായത്.

ഒമാനിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 81,357 ആയി ഉയര്‍ന്നു.

പുതിയതായി 1218 പേര്‍ കൂടി രോഗമുക്തി ലഭിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ഭേദമായവര്‍ 73,481 ആയി ഉയര്‍ന്നു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക……………….. 

24 മണിക്കൂറിനിടെ ഏഴ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങള്‍ 509 ആയി.

പുതുതായി 44 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 494 കോവിഡ് രോഗികളാണ് രാജ്യത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

ഇതില്‍ 173 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *