കുവൈത്തിൽ 691 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈത്ത്​ സിറ്റി : കുവൈത്തിൽ ശനിയാഴ്​ച 691 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,36,341 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. 558 പേർ ഉൾപ്പെടെ 1,26,902 പേർ രോഗമുക്തി നേടി. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 835 ആയി. ബാക്കി 8604 പേരാണ്​ ചികിത്സയിലുള്ളത്​.

111 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 5462 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. തീവ്രപരിചരണ വിഭാഗത്തിൽ ഒരാൾ വർധിച്ചു.

സമീപ ദിവസങ്ങളിൽ കോവിഡ്​ മരണം കുറഞ്ഞുവരുന്നത്​ ആശ്വാസമാണ്​. കഴിഞ്ഞ ആഴ്​ച വരെ ഉയർന്ന മരണനിരക്ക്​ ആശങ്ക വർധിപ്പിച്ചിരുന്നു.

പ്രതിദിനം എട്ടും ഒമ്പതും ആയിരുന്ന മരണം രണ്ടും മൂന്നും ആയി കുറഞ്ഞതും തീവ്ര പരിചരണ വിഭാഗത്തിൽ 140ന്​ മുകളിലുണ്ടായിരുന്നത്​ കുറഞ്ഞുവരുന്നതും ശുഭവാർത്തയാണ്​.

പുതിയ കേസുകളും​ രോഗമുക്തിയും രണ്ടുമാസത്തിലേറെയാണ്​ ഏകദേശം ഒപ്പത്തിനൊപ്പമാണ്​.അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടുമാസത്തിലേറെയായി 8000ത്തിന്​ മുകളിലായി​ തുടരുകയാണ്​.<

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *