കോവിഡ് ; ബഹ്‌റൈനിൽ ഈദ് നമസ്കാരം 10 മിനിറ്റിൽ കൂടരുത്

കുവൈത്ത് സിറ്റി  :  ആത്മവിശുദ്ധിയുടെ മാസത്തിൽ നിന്ന് വിശ്വാസികൾ ആഹ്ളാദത്തിന്റെ പെരുന്നാളിലേക്ക്.

ലോകം നേരിടുന്ന പ്രതിസന്ധിക്കിടയിൽ ആഘോഷത്തിന് അവധിയാണെങ്കിലും കഴിഞ്ഞ വർഷത്തേതിൽ നിന്ന് അൽ‌പം ഭേദമെന്ന ആശ്വാസത്തിലാണ് കുവൈത്തിലുള്ളവർ.

കഴിഞ്ഞ തവണ റമസാനിലും പെരുന്നാൾ ദിനത്തിലുമൊക്കെ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമായിരുന്നു.

പെരുന്നാൾ നമസ്കാരം വരെ വീടുകളിൽ നിർവഹിക്കേണ്ടി വന്നു. ഇത്തവണ നിയന്ത്രണങ്ങൾക്ക് വിധേയമായാണെങ്കിലും പള്ളികളിലും വിവിധ മേഖലകളിലായി 30 ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് സൗകര്യമുണ്ട്.

രാവിലെ 5.12നാണ് നമസ്കാരം.

15 മിനിറ്റിൽ കൂടരുതെന്ന് നിർദേശമുണ്ട്.

ആരോഗ്യമന്ത്രാലയം നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ പ്രാർഥനാ കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കൂ.

കഴിഞ്ഞ ദിവസങ്ങളിൽ പെരുന്നാളിനുള്ള ഒരുക്കത്തിലായിരുന്നു ആളുകൾ.

നാട്ടിലും പെരുന്നാൾ വ്യാഴാഴ്ചയാണ് എന്നതിനാൽ ഒരേദിവസം പെരുന്നാൾ ആഘോഷിക്കാനുള്ള സന്തോഷത്തിലാണ് മലയാളികൾ.

അതേസമയം നാട്ടിലെ ലോക്ഡൗൺ പെരുന്നാളിന്റെ ആഹ്ലാദം കുറക്കുമെന്ന സങ്കടവുമുണ്ട്.

എന്നാൽ ജീവൻ നിലനിർത്താനുള്ള മുൻ‌കരുതൽ എന്ന നിലയിൽ നാട്ടിലെ നിയന്ത്രണങ്ങളെ മാനിക്കുകയും ചെയ്യുന്നു.

ബഹ്‌റൈനിൽ ഈദ് നമസ്കാരം 10 മിനിറ്റിൽ കൂടരുത്

മനാമ∙ ബഹ്‌റൈനിൽ ഈദുൽ ഫിത്‌ർ നമസ്കാരം 10 മിനിറ്റിൽ കൂടാൻ പാടില്ലെന്ന് ഔഖാഫ് മന്ത്രാലയം.

രാജ്യത്തെ പള്ളികളിലും 5 ഇടങ്ങളിൽ ഈദ് ഗാഹുകളിലും നമസ്കാരത്തിന് അനുമതിയുണ്ട്.

നമസ്കാരത്തിന് 45 മിനിറ്റ് മുൻപ് പള്ളികൾ തുറക്കാം.

രാവിലെ 5.15നാണ് നമസ്കാരം. നമസ്കാരം ആരംഭിക്കുന്നതിന് മുൻപ് 30 മിനിറ്റ് നേരം പുറമെ കേൾക്കും വിധം ലൗഡ് സ്പീക്കർ വഴി തക്ബീർ മുഴക്കാം.

മറ്റ് സമയങ്ങളിൽ ഉച്ചഭാഷിണിയുടെ ഉപയോഗം കെട്ടിടത്തിന്റെ അകത്ത് കേൾക്കുംവിധം മാത്രമായിരിക്കണം.

നമസ്കാരത്തിന് അണിനിരക്കുന്ന വ്യക്തികൾ തമ്മിൽ 2 മീറ്റർ അകലം പാലിക്കണം.

ഓരോ വരി ഒഴിച്ചിട്ടായിരിക്കണം അണിചേരേണ്ടത്.

കോവിഡ് വാക്സീൻ സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയവർക്ക് മാത്രമാകും പ്രവേശനം.

15ന് താഴെ പ്രായമുള്ളവർക്ക് പ്രവേശനം ഇല്ല.

നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.

സ്വന്തം പായയും കരുതണം.

നമസ്കാരത്തിന് ശേഷം കൂട്ടംകൂടിനിൽക്കാൻ പാടില്ല.

20മിനിറ്റിനകം പള്ളികൾ അടയ്ക്കണമെന്നും ഔഖാഫ് നിർദേശിച്ചു.

ഖത്തറിൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം

ദോഹ∙ ഈദ് നമസ്കാരങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഒൌഖാഫ്-ഇസ് ലാമിക മന്ത്രാലയം.

നിസ്കാര പായകൾ    ഓരോരുത്തരും കരുതണം.

മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണം.

ഇഹ്തെറാസ് ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ആണെന്ന് അധികൃതരെ കാണിക്കണമെന്നും നിർദേശിച്ചു.

നമസ്കാരത്തിന് മൈതാനങ്ങളിലും പള്ളികളിലുമായി 1,028 വേദികൾ സജ്ജമാക്കി.

12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *