കോവിഡ് ; ഭീതി അകന്നു യുഎഇ ജനത സാധാരണ ജീവിതത്തിലേക്ക്

അബുദാബി  :  കോവിഡ് ആഘാതത്തിൽനിന്ന് യുഎഇ ജനത സാധാരണ ജീവിതത്തിലേക്ക്.

5 ദിവസത്തെ പെരുന്നാൾ അവധിക്കുശേഷം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഇന്നു തുറന്നു പ്രവർത്തനം ആരംഭിക്കുമ്പോൾ മുഴുവൻ സർക്കാർ ജീവനക്കാരും നേരിട്ടു ജോലിക്കു ഹാജരാകുമെന്നതാണ് പ്രത്യേകത.

16 മുതൽ സർക്കാർ ജോലിക്കാർ നേരിട്ടു എത്തണമെന്ന് കഴി‍ഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.

ജീവനക്കാർക്ക് അകലം പാലിച്ച് ഇരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ സജ്ജമാക്കാൻ വിവിധ ഓഫിസ് മേധാവികൾക്കും നിർദേശം നൽകി.

വീട്ടിലിരുന്നുള്ള ജോലി മതിയാക്കി പെരുന്നാൾ അവധിക്കുശേഷം ഓഫിസിൽ എത്താനായിരുന്നു നിർദേശം.

മാസ്ക് ധരിക്കുകയും വേണം.

കോവിഡ് വാക്സീൻ എടുക്കാത്ത സർക്കാർ ജീവനക്കാർ സ്വന്തം ചെലവിൽ ആഴ്ചതോറം പിസിആർ ടെസ്റ്റ് എടുത്ത് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ജോലിക്ക് ഹാജരാകേണ്ടത്.

ആരോഗ്യ കാരണങ്ങളാൽ വാക്സീൻ എടുക്കാത്തവർക്ക് രേഖകൾ ഹാജരാക്കിയാൽ തൊഴിലുടമയുടെ ചെലവിൽ പിസിആർ ടെസ്റ്റ്  എടുക്കാൻ സൗകര്യം ഒരുക്കും.

വാക്സീൻ എടുക്കാത്ത സ്വകാര്യമേഖലാ ജീവനക്കാർക്കും പിസിആർ ടെസ്റ്റ് നിർബന്ധമാണ്.

സർക്കാർ ഓഫിസുകൾ സന്ദർശിക്കാനും 96 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നിർബന്ധമാക്കി.

വിവിധ സേവനങ്ങൾക്കായി ഓഫിസിൽ എത്തുന്നവരുടെ എണ്ണം വർധിക്കാനിടയുള്ളതിനാൽ അധിക സുരക്ഷയൊരുക്കാനും നിർദേശം നൽകിയിട്ടുണ്ട്.

വീട്ടിലിരുന്ന് ആവശ്യം നേടിയെടുക്കാനുതകുംവിധം കൂടുതൽ സേവനങ്ങൾ ഓൺലൈനിലാക്കിവരികയാണ് അധികൃതർ.

അബുദാബിയിലെ ചില സ്കൂളുകളിൽ മുഴുവൻ അധ്യാപകരും കഴിഞ്ഞ ആഴ്ച മുതൽ സ്കൂളിൽ നേരിട്ടെത്തിയിരുന്നു.

ഫെയ്സ് ടു ഫെയ്സിനു (എഫ്ടിഎഫ്) സ്കൂളിൽ എത്തുന്ന വിദ്യാർഥികൾക്കു തത്സമയം ഇ–ലേണിങ് സൗകര്യമൊരുക്കിയാണു ക്ലാസ്.

എന്നാൽ മറ്റു ചില സ്കൂളുകളിൽ ഈ ടേം കൂടി ഓൺലൈൻ പഠനം തുടരാനാണ് തീരുമാനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *