ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1757 പേര്‍ക്ക് കൊവിഡ്

മസ്‍കത്ത്  :  ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1757 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

26 കൊവിഡ് മരണങ്ങളാണ് ഇക്കാലയളവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ന് ആരോഗ്യ മന്ത്രാലയം കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്.

ഇതുവരെ 2,10,364 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

ആകെ മരണ സംഖ്യ 2265 ആയി.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1977 പേര്‍ രാജ്യത്ത് കൊവിഡ് മുക്തരായി.

ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 1,94,950 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 77 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ ഉള്‍പ്പെടെ 673 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

ഇവരില്‍ 238 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *