ഖത്തറില്‍ 208 പേര്‍ക്ക് കോവിഡ്; ഒരു കോവിഡ് മരണം

ദോഹ : ഖത്തറില്‍ ഒരു കോവിഡ്-19 മരണം കൂടി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 10 പേര്‍ ഉള്‍പ്പെടെ 208 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. രോഗമുക്തരുടെ എണ്ണം 1,15,017 ആയി.

60 വയസുകാരനാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. വിദേശത്ത് നിന്നെത്തിയവര്‍ ഉള്‍പ്പെടെ 5,096 പേരില്‍ നടത്തിയ പരിശോധനയിലാണ് 208 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

2,983 പേരാണ് നിലവില്‍ രാജ്യത്ത് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. 68 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

6,14,354 പേരിലാണ് ഇതുവരെ പരിശോധന നടത്തിയത്. ഇതില്‍ 1,18,196 പേരാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയത്. ഇതുവരെ 196 പേരാണ് മരിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *