യുഎഇയില്‍ 2105 പേര്‍ക്ക് കൊവിഡ്

അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 15 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണ സംഖ്യ 1140 ആയി.

2105 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 3355 പേര്‍ സുഖം പ്രാപിക്കുകയും ചെയ്‍തു.കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,56,430 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

2.95 കോടിയിലധികം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ 3,72,530 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇവരില്‍ 3,63,052 പേരാണ് ഇതിനോടകം സുഖം പ്രാപിച്ചത്.  നിലവില്‍ രാജ്യത്ത് 8338 കൊവിഡ് രോഗികളാണുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *