ഖത്തറില്‍ 227 പേര്‍ക്ക് കോവിഡ്

ദോഹ : ഖത്തറില്‍ വിദേശങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്ക് ഉള്‍പ്പെടെ 227 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവ്.

സുഖം പ്രാപിച്ചവരുടെ പട്ടികയില്‍ 251 പേര്‍ കൂടി. പുതിയ മരണങ്ങളില്ലാത്ത 4-ാം ദിനം. 5,701 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനക്ക് വിധേയമാക്കിയത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ഇവരില്‍ 227 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 2,847 ആയി. 56 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

രോഗമുക്തരുടെ എണ്ണം 1,22,699 ആയി ഉയര്‍ന്നു. 7,75,914 പേരെ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 1,25,760 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. മരണസംഖ്യ 214.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *