സൗദിയില്‍ 286 പേർക്ക്​ കോവിഡ്; 448 പേര്‍ രോഗമുക്തരായി

സൗദി അറേബ്യ : സൗദി അറേബ്യയിൽ വെള്ളിയാഴ്​ച 286 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി 16 പേർ കോവിഡ്​ മൂലം മരിച്ചു.

448 പേർക്ക്​ രോഗമുക്തിയുണ്ടായി. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 354813 ആയി. രോഗമുക്തരുടെ ആകെ എണ്ണം 342404 ആയി ഉയർന്നു. ആകെ മരണസംഖ്യ 5745 ആണ്​.

രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറൻറീനിൽ കഴിയുന്നവരു​െട എണ്ണം 6664 ആയി കുറഞ്ഞു​. ഇതിൽ 793 പേർ മാ​ത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.6 ശതമാനമാണ്​. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ റിയാദിലാണ്, 76.

ഹാഇൽ​ 30, മദീന​ 28, ദമ്മാം 15, ത്വാഇഫ്​​ 11, ജിദ്ദ​​​​ 11, ജിദ്ദ​ 11, ബുറൈദ​​ 7, ഉനൈസ​​ 6, മക്ക​ 6, യദമഅ​​ 6, അഖീഖ്​​​​​ 5, ഖുൻഫുദ 5, തബൂക്ക്​​ 5, യാംബു 4 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *