ഒമാനില്‍ 411 പേര്‍ക്ക് കൊവിഡ്; 568 പേര്‍ രോഗമുക്തരായി

മസ്‌കത്ത് :  ഒമാനില്‍ 411 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇതോടെ കോവിഡ് കേസുകളുടെ എണ്ണം 121,129 ആയി ഉയര്‍ന്നു. 568 രോഗികള്‍ രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ കോവിഡ് ഭേദമായവരുടെ എണ്ണം 112,014 ആയി ഉയര്‍ന്നു.

92.5 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്.10 കോവിഡ് രോഗികള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 1360 ആയി.

1.12 ശതമാനമാണ് മരണ നിരക്ക്. അതേസമയം, 24 മണിക്കൂറിനിടെ 29 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

274 കോവിഡ് രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 128 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *