സൗദി അറേബ്യയില്‍ ഇന്ന് 1064 പേര്‍ക്ക് കൊവിഡ് മുക്തി

റിയാദ് :  സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 1064 പേര്‍ കൊവിഡ് മുക്തരായി.

942 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു.

രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 പേര്‍ മരിച്ചു.

രാജ്യത്ത് ഇതുവരെ ആകെ 4,26,384 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇതില്‍ 4,09,740 പേര്‍ സുഖം പ്രാപിച്ചു.

ആകെ മരണസംഖ്യ 7,072 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,572 പേര്‍ ചികിത്സയില്‍ കഴിയുന്നു.

ഇവരില്‍ 1,336 പേരുടെ നില ഗുരുതരമാണ്.

ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 334, മക്ക 286, കിഴക്കന്‍ പ്രവിശ്യ 112, അസീര്‍ 50, മദീന 40, ജീസാന്‍ 32, അല്‍ഖസീം 27, തബൂക്ക് 19, ഹായില്‍ 15, അല്‍ബാഹ 9, നജ്‌റാന്‍ 8, വടക്കന്‍ അതിര്‍ത്തി മേഖല 5, അല്‍ജൗഫ് 5.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *