കോവിഡ് വാക്സീൻ സ്വീകരിക്കാൻ സൗകര്യമുള്ള ഏഴ് സെന്ററുകൾ പ്രഖ്യാപിച്ചു

ഷാർജ : അധ്യാപകർ, അനധ്യാപകർ, വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെല്ലാം കോവിഡ് വാക്സീൻ സ്വീകരിക്കാൻ സൗകര്യമുള്ള ഏഴ് സെന്ററുകൾ അധികൃതർ പ്രഖ്യാപിച്ചു.

ഷാർജ പട്ടണത്തിൽ നാലും കൽബ, ഖോർഫക്കാൻ, ദെയ്ദ് എന്നിവിടങ്ങളിൽ ഓരോന്നു വീതവുമാണ് സെന്ററുകൾ ഉള്ളത്. സെന്ററുകളും സമയവിവരവും ചുവടെ.ഷാർജയിലുള്ളവർക്ക് അൽസജ മാൾ( ഞായർ – വ്യാഴം.

രാവിലെ ഒൻപത്-വൈകിട്ട് ആറ്), മുവെയില സബർബ് കൗൺസിൽ (ഞായർ – വ്യാഴം.രാവിലെ എട്ട്-വൈകിട്ട് ആറ്), ഷാർജ എക്സ്പോ സെന്റർ-ദിവസവും രാവിലെ എട്ടു മുതൽ രാത്രി പത്തുവരെ, മുഗൈദിർ സബർബ് കൗൺസിൽ- ശനി- വ്യാഴം (രാവിലെ എട്ട്- രാത്രി എട്ട്), വെള്ളി(വൈകിട്ട് മൂന്ന്-രാത്രി എട്ട്), കൽബയുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് യൂണിവേഴ്സിറ്റി ഓഫ് ഷാർജ ഹാൾ, കൽബ ബ്രാഞ്ച്, ശനി മുതൽ വ്യാഴം(രാവിലെ എട്ട്-രാത്രി എട്ട്) വെള്ളി(വൈകിട്ട് മൂന്ന്- രാത്രി എട്ട്), ഖോർഫക്കാന്റെ കിഴക്കൻ പ്രദേശത്തുള്ളവർക്ക്- ഹുയാവ സബർബ് കൗൺസിൽ(ഞായർ -വ്യാഴം,രാവിലെ ഒൻപത്- വൈകിട്ട് ആറ്), ദെയ്ദിലുള്ളവർക്ക് അൽബുസ്താൻ സബർബ് കൗൺസിൽ (ശനി-വ്യാഴം, രാവിലെ എട്ടു മുതൽ രാത്രി എട്ട്, വെള്ളി- വൈകിട്ട് നാലു മുതൽ രാത്രി എട്ടുവരെ).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *