സൗദി അറേബ്യയിൽ 263 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയിൽ 263 പേർക്ക്  പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് ഇന്ന് 11 പേര്‍ കൂടി മരിച്ചു. ഒമ്പത് മാസത്തിനിടെയുള്ള രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണിത്.

. 374 പേർ രോഗ മുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,57,623 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,47,176 ആയി  ഉയർന്നു.

ആകെ മരണസംഖ്യ 5,907 ആണ്. അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4540 ആയി കുറഞ്ഞു. ഇതിൽ 649 പേർ മാത്രമാണ്  ഗുരുതര നിലയിലുള്ളത്.

ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനവുമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനവുമായി  തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 62, മക്ക 52, മദീന 41, കിഴക്കൻ പ്രവിശ്യ 40, ഖസീം 25,  അസീർ 15, വടക്കൻ അതിർത്തി മേഖല 7, ഹാഇൽ 5, തബൂക്ക് 4, ജീസാൻ 4, നജ്റാൻ 4, അൽജൗഫ് 2, അൽബാഹ 2.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *