കോവിഡ് ; വ്യാപനത്തിന് പ്രധാനകാരണം വൈറസി‌ന്റെ ജനിതക മാറ്റം

കുവൈത്ത് സിറ്റി :  രാജ്യത്ത് എല്ലാ പ്രധാന ആശുപത്രികളിലും ഹെൽത്ത് സെൻ‌ററുകളിലും പ്രത്യേക കോവിഡ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് അൽ സബാഹ് മെഡിക്കൽ ഡിസ്ട്രിക്ട് ഡയറക്ടർ ഡോ.അഹമ്മദ് അൽ ശത്തി.

പ്രധാന ആശുപത്രികളിലെ ഇൻ‌റേണൽ മെഡിസിൻ വിഭാഗത്തിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമായിരിക്കും പ്രത്യേക കോവിഡ് ക്ലിനിക്കുകൾ എന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് ലക്ഷണമുള്ളവരുടെ ചികിത്സയും കോവിഡ് ബാധിച്ചവരുടെ തുടർചികിത്സയും ഈ ക്ലിനിക്കുകൾ കേന്ദ്രീകരിച്ചാകും.

ഒരു കൈയിൽ ചികിത്സയും മറുകയ്യിൽ പ്രതിരോധവും എന്ന നിലയിൽ കുവൈത്തിലെ ആരോഗ്യരംഗം ഒരു യുദ്ധഭൂമിയിലാണ്.

വാക്സീനുകളുടെ ലഭ്യതയനുസരിച്ച് ഈ വർഷം അവസാനപാദത്തിൽ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം കുവൈത്തിൽ കോവിഡ് വ്യാപനത്തിന് പ്രധാനകാരണം വൈറസി‌ൻ‌റെ ജനിതക മാറ്റമാണെന്ന് ഉന്നത മെഡിക്കൽ സംഘം അഭിപ്രായപ്പെട്ടു.

ആരോഗ്യമന്ത്രാലയത്തിന് കീഴിലെ സാംക്രമിക രോഗ വിഭാഗത്തിലെ വിദഗ്ധസംഘം ഓരോ ദിവസവും രോഗബാധിതരുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്.

റമസാൻ തുടങ്ങിയതോടെ കൂടിച്ചേരലുകൾ വഴിയുള്ള രോഗവ്യാപനം താരതമ്യേന കുറഞ്ഞിട്ടുണ്ട്.

എന്നാൽ ജനിതകമാറ്റം സംഭവിച്ച വൈറസുകൾ കൂടുതൽ ആളുകളിലേക്ക് പെട്ടെന്ന് പടരുന്നതായി കാണുന്നുവെന്നും അവർ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *