കോവിഡ് : സൗദി അറേബ്യയില്‍ അവശേഷിക്കുന്നത് 6842 പോസിറ്റീവ് കേസുകള്‍ കൂടി

റിയാദ്:  കൊവിഡ് ബാധിതരായി സൗദി അറേബ്യയില്‍ അവശേഷിക്കുന്നത് 6842 പേര്‍ മാത്രമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍  .

ഇതില്‍ 796 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ തീവ്രപരിചരണ  വിഭാഗത്തിലാണ്.

അതേസമയം 319 പേര്‍ക്ക് വ്യാഴാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചു. 19 പേര്‍ കോവിഡ് മൂലം മരിച്ചു.

441 പേര്‍ക്ക് രോഗമുക്തിയുണ്ടായി.ആകെ കൊവിഡ് കേസുകളുടെ എണ്ണം 354527 ആയി.

രോഗമുക്തരുടെ ആകെ എണ്ണം 341956 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5729 ആണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്  96.5 ശതമാനമാണ്.

മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്  റിയാദിലാണ്, 50.

മക്ക 29, മദീന 24, ജിദ്ദ 20, ദമ്മാം 13, ഹാഇല്‍ 13, ഖുറയാത് അല്‍ഊല 9, വാദി ദവാസിര്‍ 9, യാംബു 8, അബഹ 8, ജുബൈല്‍ 8, അല്‍അയ്‌സ് 7, ബുറൈദ  7, ഖമീസ് മുശൈത് 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *