കോവിഡ് വാക്സീൻ ; വ്യക്തിഗത വിവരങ്ങൾ ആപ്പിൽ

മനാമ  :   BeAware Bahrain എന്ന ആപ്പിൽ കോവിഡ് വാക്സീൻ സ്വീകരിച്ചത് സംബന്ധിച്ച വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കി.

ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി പൊതുജനങ്ങളുടെ പ്രയാസം അകറ്റാനാണെന്ന് ഇ ൻഫർമേഷൻ ആൻഡ് ഇ‌ഗവൺമെന്റ് അതോറിറ്റി അറിയിച്ചു.

മാളുകൾ ഉൾപ്പെടെ പല സ്ഥലങ്ങളിലും പ്രവേശനത്തിന് കോവിഡ് കുത്തിവപ്യ്പ് നടത്തിയതിനുള്ള തെളിവ് ഹാജരാക്കണം.

ഭാവിയിൽ അത്തരം കേന്ദ്രങ്ങളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ വാക്സീൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ടെ ഡേറ്റ മൊബൈൽ ആപ്പ് വഴി ലഭ്യമാക്കുകയാണ് ലക്ഷ്യം.

2 ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം പൂർത്തിയായവർക്കാകും പല കേന്ദ്രങ്ങളിലും ഭാവിയിൽ പ്രവേശനം.

അത് തെളിയിക്കുന്നതിനുള്ള രേഖ എളുപ്പത്തിൽ ഹാജരാക്കാൻ ആപിലെ വിവരങ്ങൾ സഹായിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *