ആഗോള സാംസ്കാരികോൽസവം ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്ത്

ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്തു നടക്കുന്ന ലോക കേരള സഭയുടെ ഭാഗമായി ആഗോള സാംസ്കാരികോൽസവവും സംഘടിപ്പിക്കും. ഓൺലൈൻ സാഹിത്യ മൽസരങ്ങൾ, സെമിനാറുകൾ, പെയിന്റിങ് പ്രദർശനങ്ങൾ, പുഷ്പമേള, നാടകോൽസവം എന്നിവയാണു സംഘടിപ്പിക്കുക.

മറുനാടൻ മലയാളികൾക്കു നാടുമായുള്ള ബന്ധം നിലനിർത്തുന്നതിനും കേരളത്തിന്റെ മികവാർന്ന സംസ്കാരം മറുനാടുകളിൽ പ്രദർശിപ്പിക്കുന്നതിനും എല്ലാ മറുനാടൻ മലയാളികൾക്കും അവരുടെ പ്രതിഭ തെളിയിക്കുന്നതിനുമുള്ള വേദിയായാണ് ആഗോള സാംസ്കാരികോൽസവം പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 2017–18 സാമ്പത്തിക വർഷത്തിൽ പദ്ധതിക്കു രണ്ടുകോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. ഇതിന്റെ ആദ്യഗഡുവായി 50 ലക്ഷം രൂപ നോർക്കയ്ക്ക് ഇതിനകം അനുവദിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *