ചാർട്ടേർഡ് വിമാനങ്ങൾ വഴിയും സ്വർണക്കടത്ത്: റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂരെത്തിയ വിമാനത്തില്‍ നിന്ന് ‌1.5 കോടിയുടെ സ്വർണം പിടിച്ചു

റാസൽഖൈമ/കരിപ്പൂർ : ധരിച്ച ജീൻസിനുള്ളിലും അടിവസ്ത്രത്തിനകത്തും സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമം.

ചാർട്ടേഡ് വിമാനങ്ങളിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ 3 യാത്രക്കാരിൽനിന്ന് ഏകദേശം 1.5 കോടി രൂപയുടെ 3.3 കിലോഗ്രാം സ്വർണം പിടിച്ചെടുത്തതായി എയർ കസ്റ്റംസ് ഇന്റലിജൻസ് അറിയിച്ചു.

മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ടി.പി.ജിഷാറിൽനിന്ന് 500 ഗ്രാം സ്വർണ മിശ്രിതം കണ്ടെടുത്തു.

നീളൻ പായ്ക്കറ്റിലാക്കിയ സ്വർണമിശ്രിതം ജീൻസിൽ വിദഗ്ധമായാണ് ഒളിപ്പിച്ചിരുന്നത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കോഴിക്കോട് കോടഞ്ചേരി സ്വദേശി പി.എം.അബ്ദുൽ ജലീലിൽനിന്ന് 2.045 കിലോഗ്രാം സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

ഇരുവരും റാസൽഖൈമയിൽനിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലാണു കരിപ്പൂരിൽ എത്തിയത്.

ദോഹയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസിൽനിന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച 800 ഗ്രാം സ്വർണം കണ്ടെടുത്തു.

കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ ഡോ.എൻ.എസ്.രാജി, സൂപ്രണ്ടുമാരായ സി.ഗോകുൽദാസ്, സി.സി.ഹാൻസൻ, എം.പ്രകാശ്, ഗണപതി പോറ്റി, ഉദ്യോഗസ്ഥരായ കെ.മുരളീധരൻ, രോഹിത് ഖത്രി, ശിൽപ ഗോയൽ, ശിവാനി, സന്ദീപ് ബിസ്‍ല, രാജൻ റായ്, പി. എം.ഫ്രാൻസിസ്, ചന്ദ്രൻ എന്നിവരാണു സ്വർണം പിടികൂടിയത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *