സൈബർ കുറ്റകൃത്യങ്ങൾ: നടപടികൾ കൂടുതൽ കർശനമാക്കി യുഎഇ

ദുബായ്: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ കൂടുതൽ കർശനമാക്കി യുഎഇ.

സമൂഹമാധ്യമങ്ങളിലൂടെ ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തിയാൽ ചുരുങ്ങിയത് ഒരു വർഷം തടവും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയുമാണു  ശിക്ഷ.

ചില കേസുകളിൽ ഏതെങ്കിലും ഒന്നു മതിയാകും.ഏതെങ്കിലും വ്യക്തിയെ സമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ ചിത്രമോ മറ്റു ദൃശ്യങ്ങളോ ഉപയോഗപ്പെടുത്തുക, സ്വകാര്യതകളിൽ കടന്നുകയറുക എന്നിവ ഗുരുതര കുറ്റകൃത്യങ്ങളാണെന്നു പൊലീസ് വ്യക്തമാക്കി.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക……………….. 

ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ഒരാളെയോ അയാളുടെ കുടുംബാംഗങ്ങളെയോ ഏതെങ്കിലും വിധത്തിൽ മോശമായി ചിത്രീകരിച്ചാൽ 2 വർഷം തടവോ പരമാവധി  20,000 ദിർഹം പിഴയോ രണ്ടും ഒരുമിച്ചോ ആണു ശിക്ഷ.

ഈ വിവരങ്ങൾ അച്ചടിമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചാൽ ശിക്ഷ കടുത്തതാകും. ദുരുദ്ദേശ്യത്തോടെയുള്ള ഏതു പ്രവൃത്തിയും കുറ്റമായി കണക്കാക്കും.

ഒരാളെ പരിഹസിക്കുകയോ അഭിമാനക്ഷതമുണ്ടാക്കുകയോ ചെയ്യുന്ന ഏതു നടപടിക്കും 10,000 ദിർഹം വരെയാണു പിഴ.

യുഎഇ ഫെഡറൽ നിയമം 21ാം അനുച്ഛേദ പ്രകാരം ഒരു വ്യക്തിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നത് ചുരുങ്ങിയത് 6 മാസം തടവോ പരമാവധി 5 ലക്ഷം ദിർഹം പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന കുറ്റമാണ്.

പണമിടപാട് വിഷയങ്ങളിലടക്കം ഒരാളെ പരിഹസിക്കുന്നത് ഇതിന്റെ പരിധിയിൽ വരും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *