അബുദാബിയില്‍ സ്ത്രീ വേഷത്തിൽ ബാലനെ കൊന്ന കേസിൽ വിധി,ക്രൂര കൃത്യത്തിന് വധശിക്ഷ

അബുദാബി: ∙ പർദ ധരിച്ച് സ്ത്രീവേഷത്തിലെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാക്ക് പൗരന് വധശിക്ഷ.  അബുദാബി ക്രിമിനൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് തിങ്കളാഴ്ച രാവിലെ ശിക്ഷ വിധിച്ചത്.

എസി മെക്കാനിക്കായ 33 വയസുള്ള പാക്ക് പൗരനാണ് കേസിലെ പ്രതി. അസാൻ മജീദ് എന്ന പതിനൊന്നുകാരനാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ കുടുംബത്തിന് പ്രതി 200,000 ദിർഹം നഷ്ടപരിഹാരം നൽകുകയും വേണം. പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഇയാളുടെ ശിക്ഷ പൊതുസ്ഥലത്തുവച്ച് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 14 ദിവസത്തിനുള്ളിൽ പ്രതിയ്ക്ക് അപ്പീൽ കോടതിയെ സമീപിക്കാം.

. സംഭവം നടന്നത് ജൂൺ മാസത്തിലാണ്. ഈ സമയം പ്രതി, തന്റെ ജോലി സ്ഥലമായ അബുദാബി അതിർത്തി പ്രദേശമായ മുസാഫയിൽ ആയിരുന്നുവെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ, ഇതെല്ലാം തള്ളിയാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

സംഭവം നടന്ന ദിവസം, പ്രതി പർദയും മറ്റും ധരിച്ച് സ്ത്രീവേഷത്തിലാണ് കുഞ്ഞും കുടുംബവും താമസിക്കുന്ന സ്ഥലത്തെത്തിയത്. കുട്ടി പള്ളിയിൽ നിന്നും ഒറ്റയ്ക്ക് തിരിച്ചുവരുന്നത് വരെ പ്രതി കാത്തിരുന്നു. സ്ത്രീവേഷത്തിലെത്തിയ പ്രതി കുട്ടിയുമായി കെട്ടിടത്തിന്റെ മുകളിൽ പോവുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് തുണികൂട്ടിച്ചേർത്ത് കയറുപോലെയാക്കി കുട്ടിയെ തൂക്കികൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ വാദം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *