കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം യാത്ര; മസ്‌കത്തില്‍ മുവാസലാത്ത് ടാക്‌സി നിരക്കുകള്‍ കുറച്ചു

മസ്‌കത്ത്; മുവാസലാത്ത് ടാക്സി നിരക്കുകള്‍ കുറച്ചു. ഓണ്‍കാള്‍ ടാക്സിക്കും മാളുകളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ക്കും ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഫെബുവരി ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു. പകല്‍ സമയം ഒരു റിയാലാണ് രണ്ട് സര്‍വ്വീസുകള്‍ക്കും ഈടാക്കുക. രാത്രിയില്‍ 1.3 റിയാലും ഈടാക്കും. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ആദ്യത്തെ 30 കിലോമീറ്റര്‍ വരെ 200 ബൈസയും ഇതില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നവരില്‍ നിന്ന് 150 ബൈസയും ഈടാക്കും.

മാളുകളില്‍ നിന്ന് ആദ്യ കിലോമീറ്ററിന് ഒരു റിയാലും ഓണ്‍ കാള്‍ ടാക്സികള്‍ക്ക് 1.2 റിയാലുമായിരുന്നു ഇതുവരെയുള്ള നിരക്ക്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 300 ബൈസയും ഈടാക്കി. വൈകിട്ട് യഥാക്രമം 1.3 റിയാലും 1.5 റിയാലുമായിരുന്നു. കിലോമീറ്ററിന് 350 ബൈസ തോതിലും ഈടാക്കി. ഡിസംബര്‍ 12നാണ് മുവാസലാത്ത് ടാക്സി സര്‍വ്വീസ് ആരംഭിച്ചത്. 125 ടാക്സികളാണ് മാളുകളില്‍ സര്‍വ്വീസ് നടത്തുന്നത്. മസ്‌കത്തിലെ വിവിധ മാളുകളില്‍ നിന്ന് മുവാസലാത്ത് ടാക്സി സര്‍വ്വീസുകളുണ്ട്. എയര്‍പോര്‍ട്ട് ടാക്സി ഉടന്‍ സര്‍വ്വീസ് ആരംഭിക്കും. 100 കാറുകളാകും ആദ്യഘട്ടത്തിലുണ്ടാകുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *