ബിറ്റ് കോയിന്‍ വാങ്ങുന്നതിന് ഇനി ഡിജിറ്റല്‍ കിയോസ്‌കും…

ദുബായ്: ഇനി മുതല്‍ ദുബൈയില്‍ ബിറ്റ് കോയിന്‍ വാങ്ങുന്നതിന് ഇനി ഡിജിറ്റല്‍ കിയോസ്‌കും.ബിറ്റ് കോയിന്‍ ആര്‍ക്ക് വേണമെങ്കിലും പ്രയാസമേതുമില്ലാതെ വാങ്ങാവുന്ന എടിഎം മെഷീന്‍ ഇതാദ്യമാണ് യുഎഇയില്‍.

Loading...

കൂടാതെമെഷീനില്‍ പണം നിക്ഷേപിച്ച്‌ ആര്‍ക്ക് വേണമെങ്കിലും ബിറ്റ് കോയിന്‍വാങ്ങാം. എന്നാല്‍ കൈവശമുള്ള കോയിനുകള്‍ കിയോസ്‌കിലൂടെ വില്‍ക്കാനാവില്ല.

ഇതിനുമുള്ള സൗകര്യം വരും മാസങ്ങളില്‍ഒരുക്കുമെന്നാണ് കിയോസ്‌ക് സ്ഥാപിച്ച സ്വകാര്യ കമ്ബനിയുടെ വാഗ്ദാനം. ബിറ്റ് കോയിന്‍ ഇടപാടുകള്‍ക്ക് അഞ്ച് ശതമാനം കമ്മീഷനുംസാമ്ബത്തിക വികസന മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്ബനി ഈടാക്കും.

ഓണ്‍ലൈനില്‍ കാര്‍ഡ് ഉപയോഗിച്ച്‌ നിരവധി കടമ്ബകള്‍ പിന്നിട്ട് മാത്രം ചെയ്യാന്‍ കഴിയുന്ന ഇടപാടുകള്‍ തങ്ങള്‍ പണം സ്വീകരിച്ച്‌ അപ്പോള്‍ തന്നെ സാധ്യമാക്കുകയാണെന്നാണ് കമ്ബനിയുടെ വാദം. മെഷീനില്‍ പണം നിക്ഷേപിച്ച്‌ അപ്പോള്‍ തന്നെ ബിറ്റ് കോയിന്‍ വാങ്ങാം. ബിറ്റ് കോയിന്റെ ഓരോ സമയത്തുമുള്ള മൂല്യം മെഷീനിന്റെ സ്‌ക്രീനില്‍ ദൃശ്യമാകും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *