ഇസ്രായേലുമായി നയതന്ത്ര ബന്ധം : തീരുമാനത്തിന് വൻപിന്തുണ ലഭിച്ചു വരുന്നതായി യു.എ.ഇ

അബുദാബി : ഇസ്രായേലുമായി നയതന്ത്ര ബന്ധം രൂപപ്പെടുത്താനുള്ള തീരുമാനത്തിന് വൻപിന്തുണ ലഭിച്ചു വരുന്നതായി യു.എ.ഇ.

വെസ്റ്റ് ബാങ്കിൽ അധിനിവേശം അവസാനിപ്പിക്കുമെന്ന ഉറപ്പ് ഇസ്രായേൽ നടപ്പാക്കുമൈന്ന പ്രതീക്ഷയിൽ തന്നെയാണ് യു.എ.ഇ.

അതേസമയം തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ യു.എ.ഇയുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്നാണ് തുർക്കിയും ഫലസ്തീൻ സംഘടനകളും നൽകുന്ന മുന്നറിയിപ്പ്.

ഇസ്രായേലും യു.എ.ഇയും തമ്മിൽ സമ്പൂർണ നയതന്ത്ര ബന്ധം രൂപപ്പെടുത്തുന്ന കരാർ വൈറ്റ്ഹൗസിൽ ഉടൻ തന്നെ ഒപ്പുവെക്കുമെന്നാണ് സൂചന.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക………………..

1994ന് ശേഷം ആദ്യമായാണ് ഒരു അറബ് രാജ്യവുമായി ഇസ്രായേൽ കൈകോർക്കുന്നത്.

പശ്ചിമേഷ്യയിൽ വലിയ മാറ്റങ്ങൾക്കിടയാക്കുന്ന കരാറിന് അഭൂതപൂർവമായ പിന്തുണയാണ് ലഭിക്കുന്നതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു.

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ അധിനിവേശം നിർത്തുന്നതോടെ ഭാവിയിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രവും യാഥാർഥ്യമാകുമെന്നും മന്ത്രി പ്രതികരിച്ചു.

യു.എ.ഇ തീരുമാനത്തെ പിന്തുണച്ച് ഗൾഫ് രാജ്യമായ ഒമാൻ രംഗത്തു വന്നു. ഈജിപ്തും കരാറിനെ പ്രകീർത്തിച്ചു.

ഇസ്രായേലും അറബ് രാജ്യങ്ങളും ഒന്നിച്ചു നിൽക്കുന്നത് ആഗോളതലത്തിൽ ഗുണം ചെയ്യുമെന്ന് യു.എൻ സെക്രട്ടറി ജനറൽ വ്യക്തമാക്കി.

യു.എ.ഇ തീരുമാനം യാഥാർഥ്യബോധം നിറഞ്ഞതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കർ വ്യക്തമാക്കി.

അതേ സമയം തങ്ങളുടെ താൽപര്യങ്ങൾക്ക് ദോഷം ചെയ്യുന്ന കരാർ നീക്കമാണിതെന്ന് ഫലസ്തീൻ സംഘടനകൾ ആരോപിച്ചു.

യു.എ.ഇയിൽ നിന്ന് സ്ഥാനപതിയെ തിരിച്ചു വിളിക്കുമെന്ന് തുർക്കിയും മുന്നറിയിപ്പ് നൽകി.

അടിയന്തര അറബ് ലീഗ് വിളിച്ചു ചേർക്കണമെന്ന ഫലസ്തീൻ ആവശ്യത്തോട് പ്രധാന രാജ്യങ്ങൾ പ്രതികരിച്ചിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *