യുഎഇ വിമാനത്താവളങ്ങളിൽ കോവിഡ് ബാധിതരെ കണ്ടെത്താൻ ശ്വാനസംഘം

ദുബായ്: യു എ ഇ  വിമാനത്താവളത്തില്‍ വ്യക്തികളുമായി നായ്ക്കളുടെ നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കി കോവിഡ് ബാധിതരെ കണ്ടെത്താന്‍ ശ്വാനസംഘം.

വ്യക്തികളിൽ നിന്നു ശേഖരിക്കുന്ന സ്രവങ്ങൾ പ്രത്യേക സംവിധാനത്തിൽ നിക്ഷേപിച്ച് നായ്ക്കളെക്കൊണ്ടു മണപ്പിച്ചാണ് രോഗനിർണയം.

രോഗസാധ്യതയുള്ള വ്യക്തിയുെട സാംപിളിന് മുന്നിൽ നായ നിൽക്കും.ഒരു നായയ്ക്ക് ഒട്ടേറെ സാംപിളുകൾ പരിശോധിക്കാനാകും.

പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി വൻവിജയമായതിനെ തുടർന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു.

ആഭ്യന്തര, ആരോഗ്യ, സാമൂഹിക വികസന മന്ത്രാലയങ്ങൾ, ഫെഡറൽ കസ്റ്റംസ് അതോറിറ്റി, അബുദാബി-ദുബായ് കസ്റ്റംസ് വകുപ്പുകൾ, ആരോഗ്യ അതോറിറ്റികൾ എന്നിവ സംയുക്തമായാണ് പദ്ധതിക്കു തുടക്കമിട്ടത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക……………….. 

ലോകത്ത് ഈ സംവിധാനം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് യുഎഇയെന്ന് അധികൃതർ വ്യക്തമാക്കി.

മറ്റു രാജ്യങ്ങളിൽ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്.ഈ സംവിധാനത്തിന് 94 ശതമാനത്തിലേറെ കൃത്യതയുണ്ടെന്നാണ് റിപ്പോർട്ട്.

വ്യക്തികളുടെ ശരീരത്തിലെയും ശ്വാസത്തിലെയും ഗന്ധവ്യത്യാസം തിരിച്ചറിഞ്ഞ് രോഗികളെ കണ്ടെത്താനും നായ്ക്കൾക്കു കഴിയും.

നിമിഷങ്ങൾക്കുള്ളിൽ കൃത്യതയോടെ രോഗനിർണയം നടത്താനാകും.

ശ്വാനസംഘം കൂടി എത്തുന്നതോടെ വിമാനത്താവളങ്ങളിൽ പഴുതടച്ച സുരക്ഷ ഉറപ്പാക്കാനാകും.

തുടർ ഘട്ടങ്ങളിൽ പൊതുവേദികൾ, സ്റ്റേഡിയങ്ങൾ, മാളുകൾ എന്നിവിടങ്ങളിലും നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നത് പരിഗണനയിലാണ്.

വിവിധ രാജ്യങ്ങളിൽ നിന്നു വിമാന സർവീസുകളുടെ  എണ്ണം കൂടുന്നതോടെ നായ്ക്കളുടെ സേവനം ഏറെ ഗുണകരമാകും.

കൂടുതൽ നായ്ക്കളെ പരിശീലിപ്പിക്കാനും ഉദ്ദേശിക്കുന്നു. പ്രകൃതി ദുരന്തങ്ങളിലും കുറ്റാന്വേഷണത്തിലും നായ്ക്കളുടെ സേവനം യുഎഇ പൊലീസ് ഉപയോഗപ്പെടുത്തുന്നുണ്ട്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *