പതിനഞ്ചാം ദോഹ ജൂവലറി- വാച്ച് പ്രദര്‍ശനം കാണാന്‍ വന്‍ തിരക്ക്

ദോഹ: ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ജൂവലറി- വാച്ച് മേളയില്‍ നാനൂറിലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ആഭരണങ്ങളും വാച്ചുകളും പ്രദര്‍ശനത്തിനുണ്ട്. പത്ത് രാജ്യങ്ങളില്‍ നിന്നായി 50 പ്രദര്‍ശകരാണ് പങ്കെടുക്കുന്നത്.
ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ സഹകരണത്തിലാണ് പ്രദര്‍ശനം.

Loading...

ഇത്തവണത്തെ പ്രദര്‍ശനത്തില്‍ യുവ ഖത്തറി ഡിസൈനര്‍മാര്‍ക്കായി പ്രത്യേക യങ് ഖത്തറി ഡിസൈനര്‍ സംരംഭവും എജ്യുക്കേഷന്‍ എബൗവ് ഓളിന്റെ നേതൃത്വത്തില്‍ പ്രാദേശിക ഡിസൈനര്‍മാരുടെ ആഭരണ ലേലവുമാണ് പ്രധാന സവിശേഷതകള്‍. യങ് ഖത്തറി ഡിസൈനേഴ്‌സ് വിഭാഗത്തില്‍ പ്രാദേശിക ഡിസൈനര്‍മാര്‍ തങ്ങളുടെ പുത്തന്‍ ശേഖരങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. എജ്യൂക്കേഷന്‍ എബൗവ് ഓളിന്റെ എജ്യൂക്കേറ്റ് എ ചൈല്‍ഡ് പദ്ധതിക്കായുള്ള ചാരിറ്റി ലേലവും നടക്കുന്നുണ്ട്. വിഖ്യാത ഡിസൈനര്‍മാരുടെയും വിദഗ്ധരുടേയും വാച്ച്, ആഭരണ ശില്‍പ്പശാലകളും ക്ലാസുകളും പ്രദര്‍ശനത്തിന്റെ ഭാഗമായിട്ടുണ്ട്.

ഫെബ്രുവരി 26 വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. 13 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനമില്ല.  വെള്ളിയാഴ്ചകളില്‍ വൈകീട്ട് നാല് മുതല്‍ രാത്രി പത്ത് വരെയും മറ്റ് ദിവസങ്ങളില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ രാത്രി പത്ത് വരെയുമാണ് പ്രദര്‍ശനം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ www.djwe.qa

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *