ഡോ. ​ഷം​ഷീ​ര്‍ വ​യ​ലി​ല്‍ ഖ​ലീ​ഫ സ​ര്‍​വ​ക​ലാ​ശാ​ല കോ​ള​ജ് ഓ​ഫ് മെ​ഡി​സി​ന്‍ ഉ​പ​ദേ​ശ​ക കൗ​ണ്‍​സി​ലി​ല്‍

അ​ബൂ​ദ​ബി: വി.​പി.​എ​സ് ഹെ​ല്‍​ത്ത് കെ​യ​ര്‍ ചെ​യ​ര്‍​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ഷം​ഷീ​ര്‍ വ​യ​ലി​ലി​നെ ഖ​ലീ​ഫ സ​ര്‍​വ​ക​ലാ​ശാ​ല കോ​ള​ജ് ഓ​ഫ് മെ​ഡി​സി​ന്‍ ആ​ന്‍​ഡ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ​സ് എ​ക്സി​ക്യൂ​ട്ടി​വ് ഉ​പ​ദേ​ശ​ക കൗ​ണ്‍​സി​ലി​ല്‍ അം​ഗ​മാ​യി നി​യ​മി​ച്ചു. ആ​രോ​ഗ്യ രം​ഗ​ത്തെ സേ​വ​ന​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് 14 അം​ഗ കൗ​ണ്‍​സി​ലി​ലേ​ക്കു​ള്ള നി​യ​മ​നം. അ​ബൂ​ദ​ബി​യി​ലെ ആ​ദ്യ സ​മ്ബൂ​ര്‍​ണ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണ് ഈ ​വ​ര്‍​ഷം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ ഖ​ലീ​ഫ സ​ര്‍​വ​ക​ലാ​ശാ​ല കോ​ള​ജ് ഓ​ഫ് മെ​ഡി​സി​ന്‍ ആ​ന്‍​ഡ് സ​യ​ന്‍​സ​സ്.

Loading...

രാ​ജ്യ​ത്തെ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പു​തി​യ ദി​ശാ​ബോ​ധം ന​ല്‍​കു​ന്ന ഖ​ലീ​ഫ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​നാ​വു​ന്ന​ത്​ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് ഡോ.​ഷം​ഷീ​ര്‍ വ​യ​ലി​ല്‍ പ​റ​ഞ്ഞു. രാ​ജ്യ​ത്തു സു​സ്ഥി​ര​വും ആ​ഗോ​ള നി​ല​വാ​ര​വു​മു​ള്ള മെ​ഡി​ക്ക​ല്‍ ഗ​വേ​ഷ​ണം സാ​ധ്യ​മാ​ക്കാ​ന്‍ ക്രി​യാ​ത്മ​ക​വും നൂ​ത​ന​വു​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ അ​നി​വാ​ര്യ​മാ​ണ്. ഇ​തേ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി.​പി.​എ​സ് ഹെ​ല്‍​ത്ത് കെ​യ​റി​െന്‍റ പ്ര​വ​ര്‍​ത്ത​നം.

ആ​രോ​ഗ്യ രം​ഗ​ത്ത് നൂ​ത​ന ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് സി​റ്റി​യി​ല്‍ വി.​പി.​എ​സി​​െന്‍റ ഏ​റ്റ​വും വ​ലി​യ ആ​രോ​ഗ്യ പ​രി​ച​ര​ണ കേ​ന്ദ്ര​മാ​യ ബു​ര്‍​ജീ​ല്‍ മെ​ഡി​ക്ക​ല്‍ സി​റ്റി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ ആ​ദ്യ യോ​ഗം സ​ര്‍​വ​ക​ലാ​ശാ​ലാ ആ​സ്ഥാ​ന​ത്ത് ന​ട​ന്നു.

ഡി​പ്പാ​ര്‍​ട്​​മ​ന്‍റ്​ ഓ​ഫ് ഹെ​ല്‍​ത്ത്-​മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഡോ. ​ഖാ​ലി​ദ് അ​ല്‍ ജാ​ബ്‌​റി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ആ​യ ഉ​പ​ദേ​ശ​ക സ​മി​തി​യി​ല്‍ മെ​ഡി​ക്ക​ല്‍ സ​ര്‍​വി​സ​സ് കോ​ര്‍​പ​റേ​ഷ​ന്‍, സെ​ഹ, ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രും ആ​രോ​ഗ്യ വി​ദ​ഗ്​​ധ​രു​മാ​ണ് മ​റ്റം​ഗ​ങ്ങ​ള്‍. ഡോ. ​ഷം​ഷീ​ര്‍ വ​യ​ലി​ലി​നെ യു.​എ.​ഇ സ​ര്‍​വ​ക​ലാ​ശാ​ല കോ​ള​ജ് ഓ​ഫ് മെ​ഡി​സി​ന്‍ ആ​ന്‍​ഡ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ​സും അ​ടു​ത്തി​ടെ ഉ​പ​ദേ​ശ​ക സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *