സൗദി അറേബ്യില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദി അറേബ്യയില്‍   വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായതായി അറബ് സഖ്യസേന അറിയിച്ചു.

യമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണ്‍, ലക്ഷ്യ സ്ഥാനത്തെത്തും മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.

ദക്ഷിണ സൗദിയിലെ ജനവാസ മേഖലകളും കെട്ടിടങ്ങളും ലക്ഷ്യമിട്ടായിരുന്നു സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ വെള്ളിയാഴ്‍ച പുലര്‍ച്ചെ ഹൂതികള്‍ വിക്ഷേപിച്ചതെന്ന് അറബ് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

വിദേശത്ത് നിന്ന് യെമനിലേക്ക് എത്തിച്ചുകൊടുക്കുന്ന സ്‍ഫോടക വസ്‍തുക്കള്‍ ഉപയോഗിച്ചാണ് ഹൂതികള്‍ ആക്രമണം ശക്തമാക്കുന്നതെന്ന് യുഎന്‍ വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *