പുതിയ മുഖവുമായ് ദുബായ് ബീച്ച്…

ദു​ബൈ: അ​ന്താ​രാ​ഷ്​​ട്ര ബീ​ച്ച്‌ ശു​ചീ​ക​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ദു​ബൈ​യി​ലെ ബീ​ച്ചു​ക​ള്‍ മോ​ടി​യോ​ടെ സം​ര​ക്ഷി​ക്കാ​ന്‍ ന​ഗ​ര​സ​ഭ ഇ​റ​ങ്ങി​ത്തി​രി​ച്ച​പ്പോ​ള്‍ ക​ട്ട​ക്ക് കൂ​ടെ കൂ​ടി​യ​ത് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍. പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​രും തു​ട​ങ്ങി കൊ​ച്ചു​കു​ട്ടി​ക​ള്‍ വ​രെ അ​ണി​നി​ര​ന്ന ശു​ചീ​ക​ര​ണ പ​രി​പാ​ടി​യി​ലൂ​ടെ ബീ​ച്ചി​ന് കൈ​വ​ന്ന​തോ പു​തി​യ മു​ഖം.

Loading...

ഒ​രു ത​രി പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം പോ​ലും അ​വ​ശേ​ഷി​ക്കാ​ത്ത വി​ധം, അ​ത്യ​ധി​കം താ​ല്‍​പ​ര്യ​ത്തോ​ടെ വ​ള​ന്‍​റി​യ​ര്‍​മാ​രും സ​ന്ന​ദ്ധ​രാ​യി മു​ന്നോ​ട്ടു​വ​ന്ന​വ​രും ശ്ര​ദ്ധാ​പൂ​ര്‍​വ​മാ​ണ് ബീ​ച്ചും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി​യ​ത്.ദു​ബൈ ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ച ബീ​ച്ച്‌ ക്ലീ​ന്‍​അ​പ് കാ​മ്ബ​യി​െന്‍റ ഭാ​ഗ​മാ​യി​രു​ന്നു പ​രി​പാ​ടി.

സു​സ്ഥി​ര​ത​യി​ല്‍​നി​ന്ന് സു​സ്ഥി​ര​ത​യി​ലേ​ക്ക് മു​ന്നേ​റു​ന്ന രാ​ജ്യ​ത്തി​െന്‍റ പ്ര​യാ​ണ​ത്തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ‍യും വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​ണ് ഇ​ത്ത​ര​മൊ​രു ശു​ചീ​ക​ര​ണ​യ​ജ്ഞ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മാ​ലി​ന്യ സം​സ്ക​ര​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ അ​ബ്​​ദു​ല്‍ മ​ജീ​ദ് സൈ​ഫാ​യി പ​റ​ഞ്ഞു. ഒ​രു സി​ഗ​റ്റ് കു​റ്റി പോ​ലും തീ​ര​ത്തേ​ക്ക് വ​ലി​ച്ചെ​റി​യ​​പ്പെ​ടാ​ത്ത വി​ധ​ത്തി​ല്‍ വ​ള​രെ ആ​ത്മാ​ര്‍​ഥ​മാ​യി ബീ​ച്ച്‌ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്.ഒ​പ്പം സ​മു​ദ്ര ജീ​വി​ക​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ ക​ള​ങ്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ വ​ള​ന്‍​റി​യ​ര്‍​മാ​രെ സ​ജ്ജ​രാ​ക്കു​ക​യെ​ന്ന​തും കാ​മ്ബ​യി​ന്‍ ല​ക്ഷ്യ​മാ​ണ് – സൈ​ഫാ​യി ചൂ​ണ്ടി​ക്കാ​ട്ടി.ബീ​ച്ച്‌ ക്ലീ​ന്‍​അ​പ് കാ​മ്ബ​യി​ന്‍ ഒ​ക്​​ടോ​ബ​ര്‍ 11 വ​രെ തു​ട​രും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *