ദുബായില്‍ ഇനി ആഘോഷമേളം, മനം നിറയെ കാഴ്ചകളും

ദുബായ് : മനം നിറയെ കാഴ്ചകളും കൈനിറയെ സമ്മാനങ്ങളുമായി 25ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) നാളെ മുതൽ.

Loading...

ഉദ്ഘാടനത്തോടനുബന്ധിച്ച് ഡൗൺടൌൺ ദുബായിലെ ബുർജ് പാർക്കിൽ നാളെയും മറ്റന്നാളും വർണാഭമായ പരിപാടികൾ അരങ്ങേറും.

ദ് ബീച്ച്, ലാമെർ, അൽ സീഫ്, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ദുബായ് ക്രീക്ക് എന്നിവിടങ്ങളിൽ കരിമരുന്നു പ്രയോഗം ഉണ്ടാകും.

ബുർജ് പാർക്കിൽ നാളെ ചെബ് ഖാലിദ്, ഷെറിൻ അബ്ദുൽ വഹാബ്, സ്വദേശി ഗായകൻ ഹുസൈൻ അൽ ജാസ്മി എന്നിവരുടെ സംഗീത പരിപാടി അരങ്ങേറും. പ്രവേശനം സൗജന്യം.

വിവിധയിടങ്ങളിൽ നടക്കുന്ന സംഗീത പരിപാടികളിൽ വിഖ്യാത കലാകാരന്മാർ പങ്കെടുക്കും. ടിക്കറ്റുകൾക്ക്: www.dubaiopera.com, www.dubaicalendar.com.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഫെബ്രുവരി ഒന്നുവരെ നീളുന്ന ആഘോഷമേളയിൽ വിവിധയിടങ്ങളിൽ സംഗീത-നൃത്ത പരിപാടികൾ, കോമഡി ഷോ, ഘോഷയാത്ര, ഭക്ഷ്യമേളകൾ, സാഹസിക വിനോദങ്ങൾ തുടങ്ങിയവ ഉണ്ടാകും.

ഷോപ്പിങ് മാളുകളിൽ വൻ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം. ഭാഗ്യശാലികൾക്ക് നറുക്കെടുപ്പിൽ സ്വർണാഭരണങ്ങളും ആഡംബര വാഹനങ്ങളും നേടാൻ അവസരമുണ്ട്.

4,000 ഔട്​ലെറ്റുകൾ മേളയുടെ ഭാഗമാകും. ക്രീക്ക്, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലും ആഘോഷങ്ങളുണ്ടാകും. റിഗ്ഗ സ്ട്രീറ്റിൽ ഇത്തവണയും നൈറ്റ് മാർക്കറ്റ് ഒരുക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ആഘോഷ മേളകളിലൊന്നായ ഡിഎസ്എഫിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ പ്രവഹിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ പ്രമുഖ ഷോപ്പിങ് മാളുകളിൽ 12 മണിക്കൂർ നീളുന്ന വമ്പൻ ഒാഫർ വിൽപനയുണ്ടാകും. മാൾ ഒാഫ് ദി എമിറേറ്റ്സ്, മിർദിഫ് സിറ്റി സെന്റർ, ദെയ്റ സിറ്റി സെന്റർ, മൈംസം സിറ്റി സെന്റർ, അൽ ബർഷ മൈ സിറ്റി സെന്റർ, ഷിൻദഗ സിറ്റി സെന്റർ എന്നിവിടങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ രാത്രി 12 വരെ 90% വരെ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം.

ഈ മാളുകളിൽ 300 ദിർഹത്തിൽ കൂടുതൽ ചെലവഴിച്ചാൽ 25 ഭാഗ്യശാലികൾക്ക് 10,000 ദിർഹത്തിന്റെ ഗിഫ്റ്റ് കാർഡ് ലഭിക്കും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *