ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന് ഈ മാസം 26ന് തുടക്കമാവും

ദുബൈ ഫിറ്റ്‌നസ് ചാലഞ്ച് ഈ മാസം 26 മുതല്‍ ആരംഭിക്കും. അടുത്തമാസം 24 വരെ നീണ്ടുനില്‍ക്കുന്ന ചാലഞ്ചില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ മുതല്‍ എല്ലാവരും തയാറാകണമെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആവശ്യപ്പെട്ടു.

Loading...

ദുബൈ ചാലഞ്ചിന്റെ മുന്നൊരുക്ക നടപടികള്‍ സജീവമാണ്. ഇത്തവണ 10 ലക്ഷം പേരെയാണു ലക്ഷ്യമിടുന്നത്. സമൂഹത്തില്‍ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ശൈഖ് ഹംദാന്‍ പോയ വര്‍ഷം തുടക്കം കുറിച്ചതാണ് പദ്ധതി. എല്ലാ ഭാഗങ്ങളില്‍ നിന്നും നിറഞ്ഞ പിന്തുണയാണ്
ചാലഞ്ചിന് ലഭിച്ചത്.

ദുബൈയിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ഫിറ്റ്‌നസ് ചാലഞ്ചില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എല്ലാ വിദേശികളും താല്‍പര്യപൂര്‍വം പങ്കെടുക്കും. യോഗ ഉള്‍പ്പെടെയുള്ളവയും ചാലഞ്ചിന്റെ ഭാഗമാണ്. വാട്ടര്‍ സ്‌പോര്‍ട്‌സ്, സൈക്ലിങ്, ഓട്ടം, കായികമേളകള്‍, ഉല്ലാസപരിപാടികള്‍ എന്നിവയും ചാലഞ്ചിനെ കൂടുതല്‍ ജനകീയമാക്കും. ചാലഞ്ച് വേദികളില്‍ പ്രവേശനം സൗജന്യമായിരിക്കും. മൂവായിരത്തിലേറെ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *