ദുബായ് സ്വര്‍ണ്ണം വിലക്കുറവില്‍; കടകളില്‍ വന്‍ ജനത്തിരക്ക്

ദുബായ് : ഇന്ത്യയിൽ ജിഎസ്ടി നിയമം  നിലവില്‍ വന്നതോടെ ദുബായിൽ സ്വർണത്തിന് വൻ ഡിമാൻഡ്. ജിഎസ്ടി നടപ്പാക്കിയതോടെ ഇന്ത്യയിൽ സ്വർണത്തിന് 3% നികുതി വർദ്ധിച്ചു. ഇതാണ് വിദേശത്തെ സ്വർണ വിൽപ്പന കൂടാൻ കാരണം.
സ്വര്‍ണ ഉപഭോക്താക്കളില്‍  ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ടുകള്‍ വിലയിരുത്തുന്നു.
 ഇന്ത്യയിൽ നിന്ന് സ്വർണം വാങ്ങുന്നതിലും 13 ശതമാനം വിലക്കുറവാണ് ദുബായിയിൽ നിന്ന് വാങ്ങുമ്പോൾ

അഞ്ചു മുതല്‍ പത്തു ശതമാനം വരെ വില്‍പ്പന  വര്‍ദ്ധിച്ചിരിക്കുന്ന  ദുബായിലെ ജ്വല്ലറികളിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

നാട്ടിൽ നേരത്തെ സ്വർണത്തിന്​ ഒരു ശതമാനം എക്​സൈസ്​ തീരുവയും 1.2 ശതമാനം ശരാശരി വാറ്റുമാണ്​ ഇൗടാക്കിയിരുന്നത്. പുതിയ സംവിധാനത്തിൽ എക്​ സൈസ്​ തീരുവയും വാറ്റും ഒഴിവാക്കി മൂന്നു ശതമാനം ജി.എസ്​.ടി ഏർപ്പെടുത്തി. പണിക്കൂലിക്ക്​ അഞ്ചു ശതമാനം​ ജി.എസ്​.ടി വേറെയുമുണ്ട് . 10 ​ഗ്രാം സ്വ‍‍ർണത്തിന് 3600 രൂപയോളം ലാഭമുണ്ടെന്ന് ജൂവലറിയുടമകൾ പറയുന്നു.

പ്രവാസി പുരുഷന്മാർക്ക്​ അര ലക്ഷം രൂപയുടെയും  സ്​ത്രീകൾക്ക്​ ഒരു ലക്ഷം രൂപയുടെയും  ആഭരണങ്ങൾ വിദേശത്ത്​ നിന്ന് നികുതിയില്ലാതെ നാട്ടിലേയ്ക്ക് കൊണ്ടു പോകാം. ഇതിലും കൂടുതല്‍ കൊണ്ട് പോകണമെങ്കില്‍ ​ 10 ശതമാനം ഇറക്കുമതി തീരുവ നൽകണം. എങ്കിലും ലാഭം വിദേശ സ്വ‍ർണം തന്നെ വാങ്ങുന്നതാണ്. നികുതി അടക്കാതെ കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *