സമയ മാറ്റത്തിനൊരുങ്ങി ദുബായ് മെട്രോ ; പുതുക്കിയ സമയ ക്രമം ഇങ്ങനെ

ദുബായ്: സമയക്രമത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി ദുബായ് മെട്രോ. പുതുക്കിയ സമയം ബുധനാഴ്ച മുതല്‍ നിലവില്‍ വരും. ഇതിന്റെ അടിസ്ഥാനത്തില്‍. മെട്രോ റെഡ് ലൈനിലെ ആദ്യ സര്‍വീസ് പുലര്‍ച്ചെ അഞ്ചുമണിക്കും ഗ്രീന്‍ലൈനിലെ ആദ്യ സര്‍വീസ് അഞ്ചരയ്ക്കും തുടങ്ങി. പ്രവൃത്തിദിവസങ്ങളില്‍ രാത്രി 12 മണി വരെയും വാരാന്ത്യത്തില്‍ രാത്രി ഒരു മണി വരെയും റെഡ്ഗ്രീന്‍ ലൈനുകള്‍ സര്‍വീസ് നടത്തും. ദുബായ് ട്രാം സര്‍വീസുകള്‍ രാവിലെ ആറരയ്ക്കുപകരം ആറുമണിക്ക് തുടങ്ങും. ഏകദേശം 5,50,000 പേരാണ് ഒരു ദിവസം ദുബായ് മെട്രോ വഴി യാത്ര ചെയ്യുന്നത്. രാജ്യത്തെത്തുന്ന വിനോദസഞ്ചാരികള്‍ക്കുള്‍പ്പെടെ മെട്രോയുടെ മാറിയ സമയം ഏറെ സഹായമാകും .

Loading...

പുതിയ സമയക്രമമനുസരിച്ച് വാരാന്ത്യദിനങ്ങളിലും സര്‍വീസുകളുടെ സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. റെഡ്, ഗ്രീന്‍ ലൈനുകള്‍ ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ അര്‍ധരാത്രി 12 മണി വരെ സര്‍വീസ് നടത്തും. ഈ ദിവസങ്ങളില്‍ ട്രാം സര്‍വീസ് പുലര്‍ച്ചെ ഒരു മണിക്കാണ് അവസാനിക്കുക. വ്യാഴാഴ്ചകളില്‍ റെഡ്, ഗ്രീന്‍ ലൈനുകളും ട്രാം സര്‍വീസും പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കും. വെള്ളിയാഴ്ചകളില്‍ റെഡ്, ഗ്രീന്‍ ലൈനുകള്‍ രാവിലെ പത്തുമണി മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ഒരു മണിവരെയും ട്രാം രാവിലെ ഒന്‍പതുമുതല്‍ പുലര്‍ച്ചെ ഒരു മണി വരെയും സര്‍വീസുകള്‍ നടത്തും.

ബുധനാഴ്ച മുതല്‍ എക്‌സ്?പ്രസ് മെട്രോ സര്‍വീസുകള്‍ ആറുസ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. റാഷിദിയ്യ, റിഗ്ഗ, എമിറേറ്റ്‌സ് ടവേഴ്‌സ്, ഫസ്റ്റ് ഗള്‍ഫ് ബാങ്ക്, ജുമൈറ ലേയ്ക്‌സ് ടവേഴ്‌സ്, യു.എ.ഇ. മണി എക്‌സ്‌ചേഞ്ച് എന്നീ സ്റ്റേഷനുകളില്‍നിന്നുകൂടി എക്‌സ്?പ്രസ് മെട്രോ സേവനം ലഭിക്കും. റെഡ് ലൈനില്‍ ഏറ്റവുമധികം യാത്രക്കാര്‍ എത്തുന്ന സ്റ്റേഷനുകളാണിത്. തിരക്ക് കുറയ്ക്കാന്‍ എക്‌സ്?പ്രസ് മെട്രോ സര്‍വീസ് സഹായമാകും.

 

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *