137 കോടിയുടെ വജ്രം മോഷ്ടിച്ച് ഷൂസില്‍ കടത്തിയ സംഭവത്തില്‍ പ്രതിയെ കുടുക്കി ദുബായ് പൊലീസ്

ദുബായ്: 137 കോടിയുടെ വജ്രം മോഷ്ടിച്ച് ഷൂസില്‍ കടത്തിയ സംഭവത്തില്‍ പ്രതിയെ കുടുക്കിയ ദുബായ് പൊലീസിന് കയ്യടി. ദുബായില്‍ നിന്ന് മോഷണം പോയ വജ്രം ഒരു ഏഷ്യന്‍ രാജ്യത്തില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഒരു കമ്ബനിയുടെ നിലവറയില്‍ നിന്നായിരുന്നു 20 മില്യണ്‍ യുഎസ് ഡോളര്‍ (ഏതാണ്ട് 137 കോടിയില്‍ അധികം രൂപ) മൂല്യമുളള വജ്രം കാണാതായത്. ഷൂസിനുള്ളിലൂടെയാണ് പ്രതി വജ്രം കടത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും ദുബായ് പൊലീസ് പുറത്തു വിട്ടു.

Loading...

ദുബായിലെ ഒരു പണമിടപാടു കമ്ബനിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് തന്ത്രപൂര്‍വം വജ്രം കടത്തിയത്. ഇയാളെ ദുബായില്‍ നിന്ന് അറസ്റ്റ് ചെയ്തു. വജ്രം നിലവറയില്‍ നിന്ന് മോഷ്ടിച്ച ശേഷം പ്രതി തന്റെ ബന്ധുവിന് കൈമാറി. ഇയാള്‍ ഒരു സ്‌പോര്‍ട്‌സ് ഷൂസിനുള്ളിലാണ് വജ്രം രഹസ്യമായി കടത്തിയതെന്നും ദുബായ് പൊലീസ് പറഞ്ഞു.

9.33 കാരറ്റ് വജ്രമാണ് മോഷ്ടിച്ചത്. പൊലീസ് പുറത്തു വിട്ട വിഡിയോയില്‍ ഒരു ഉദ്യോഗസ്ഥന്‍ സ്‌പോര്‍ട്‌സ് ഷൂസിന്റെ പെട്ടി തുറക്കുകയും അതിനുള്ളിലെ പ്രത്യേക കവറില്‍ ഒളിപ്പിച്ച വജ്രം കണ്ടെത്തുന്നതുമാണ്. ശ്രീലങ്കന്‍ സ്വദേശിയായ വ്യക്തിയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

വളരെ കഷ്ടപ്പെട്ട ശേഷമാണ് പൊലീസിന് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഏതാണ്ട് 8620 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങള്‍ സംഘം പരിശോധിക്കുകയും 120ല്‍ അധികം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. കമ്ബനിയുടെ ജെബീല്‍ അലിയിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് മോഷണം നടന്നതെന്ന് ദുബായ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ജനറല്‍ കേണല്‍ മുഹമ്മദ് അഖ്വില്‍ പറഞ്ഞു.

നിരവധി സുരക്ഷാ സംവിധാനങ്ങള്‍ മറികടന്നാണ് പ്രതി കൃത്യം നടത്തിയതെന്ന് കമ്ബനി അധികൃതരില്‍ നിന്നും മനസിലായി. വളരെ കുറച്ചു ആളുകള്‍ക്ക് മാത്രമേ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ ഈ മേഖലയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. അവസാനത്തെ സുരക്ഷാ ഗെയ്റ്റ് തുറക്കാന്‍ പ്രധാനപ്പെട്ട മൂന്ന് വാതിലുകള്‍ തുറക്കേണ്ടതുണ്ട്. ആദ്യത്തേത് പ്രത്യേക താക്കോല്‍ ഉപയോഗിച്ച് തുറക്കണം. രണ്ടാമത്തേത് രഹസ്യ കോഡ് ആണ്. മൂന്നാമത്തേത് രഹസ്യ ഇലക്ട്രോണിക് കോഡും. ഇലക്ട്രോണിക് കോഡ് നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന ഒന്നുമാണ്. അതിനാല്‍ തന്നെ സുരക്ഷാ ചുമതലയുള്ള ആളുതന്നെയാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ മനസിലാക്കുകയും ചെയ്തു.

പ്രതിയെ തിരിച്ചറിഞ്ഞ ശേഷം ഇയാളെ പിടികൂടാനും അല്‍പം ബുദ്ധിമുട്ടി. എല്ലാവരുമായുള്ള ബന്ധം പ്രതി വിച്ഛേദിച്ചിരുന്നു. നാട്ടില്‍ അവധിക്കു പോകുന്നതിന് ഒരു ആഴ്ച മുന്‍പാണ് ഇയാള്‍ കൃത്യം നടത്തിയത്. നാട്ടില്‍ പോയശേഷം വജ്രം വലിയ വിലയ്ക്ക് വിറ്റ് പണക്കാരനാവുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. എങ്ങനെയാണ് ഇത്രയും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ത്തതെന്ന് പറയാന്‍ പ്രതി തയാറായില്ല.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *