ദുബായ് വിമാനത്താവളം അടച്ചിടുന്നത് 45 ദിവസത്തോളം… കേരളത്തിലേക്കടക്കമുള്ള സര്‍വീസുകളില്‍ മാറ്റുന്നതിങ്ങനെ

ദുബായ്; ദുബായ് രാജ്യാന്തര വിമാനത്താവള റണ്‍വേ നവീകരണം തുടങ്ങുന്നതിനാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള പല സര്‍വീസുകളും നാളെ മുതല്‍ ജബല്‍ അലി അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് (ദുബായ് വേള്‍ഡ് സെന്‍ട്രല്‍) മാറ്റും. മേയ് 30 വരെ 45 ദിവസത്തേക്കാണ് സര്‍വീസുകളുടെ പുനഃക്രമീകരണം. എമിറേറ്റ്‌സ് ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ക്ക് മാറ്റം ബാധകമാണ്. എന്നാല്‍, ഇന്ത്യന്‍ വിമാനങ്ങളടക്കം പൂര്‍ണമായും അല്‍ മക്തും വിമാനത്താവളത്തിലേക്കു മാറുന്നുമില്ല. എയര്‍ ഇന്ത്യയുടെ കേരളത്തിലേക്കുള്ള സര്‍വീസുകളെ ബാധിക്കില്ലെന്നാണ് വിവരം. മാറ്റമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ഷാര്‍ജയില്‍ നിന്നാകും സര്‍വീസ് നടത്തുക.

Loading...

ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഫ്‌ലൈ ദുബായ് എന്നിവയുടെ പല സര്‍വീസുകളിലും മാറ്റമുണ്ടാകും. എയര്‍പോര്‍ട്ട് മാറ്റം മൂലം വിമാന സമയത്തിലും മാറ്റമുണ്ടാകും. മാറ്റമുള്ള സര്‍വീസുകള്‍, സമയം എന്നിവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലാത്തതിനാല്‍ യാത്രക്കാര്‍ തങ്ങളുമായി ബന്ധപ്പെട്ട് അക്കാര്യങ്ങള്‍ മുന്‍കൂട്ടി ഉറപ്പുവരുത്തണമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു; ട്രാന്‍സിറ്റ് യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്. ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ (ഡിഎക്‌സ്ബി) നിന്ന് അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് 60 കിലോമീറ്ററാണ് ദൂരം. ഷാര്‍ജ വിമാനത്താവളത്തിലേക്ക് 26.1 കിലോമീറ്ററും. അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്ന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേക്ക് 94.9 കിലോമീറ്റര്‍ ദൂരമുണ്ട്. നവീകരണം തീരുന്നതുവരെ ദുബായ് വിമാനത്താവളത്തില്‍ നിന്ന് അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് സൗജന്യ ബസ് സര്‍വീസ് ഉണ്ടാകും. 1,2,3 ടെര്‍മിനലുകളില്‍ നിന്ന് അരമണിക്കൂര്‍ ഇടവിട്ടാണ് സര്‍വീസ്.

കേരളത്തിലേക്ക് മാറ്റങ്ങള്‍ ഇങ്ങനെ

കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം (ഐഎക്‌സ് 0434) ഷാര്‍ജയില്‍ നിന്നു വൈകിട്ട് 5.00 നു പുറപ്പെട്ട് രാത്രി 11.35ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്നുള്ള ഐഎക്‌സ് 0435 വിമാനം ഉച്ചയ്ക്ക് 1.30 നു പുറപ്പെട്ട് 4.00ന് ഷാര്‍ജയിലെത്തും. ഞായറാഴ്ചകളിലാണ് ഈ സര്‍വീസുകള്‍. കൊച്ചിയില്‍ നിന്നു ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം രാത്രി 11.45 നു പുറപ്പെട്ട് പുലര്‍ച്ചെ 2.00ന് ദുബായ് അല്‍ മക്തൂം വിമാനത്താവളത്തില്‍ എത്തും. ദുബായ്-കൊച്ചി വിമാനം പുലര്‍ച്ചെ 3.05 നു പുറപ്പെട്ട് 8.40ന് എത്തിച്ചേരും. 17 മുതല്‍ 30 വരെയാണിത്. കോഴിക്കോട്ടു നിന്നുള്ള ഇന്‍ഡിഗോ വിമാനം രാത്രി 12.40 നു പുറപ്പെട്ട് പുലര്‍ച്ചെ 2.55ന് ഡിഡബ്ല്യുസിയില്‍ ഇറങ്ങും. തിരികെ 4.25നു പുറപ്പെട്ട് രാവിലെ 9.50ന് കോഴിക്കോട്ട് എത്തും. കൊച്ചിയില്‍ നിന്നുള്ള വിമാനം വൈകിട്ട് 6.40 പുറപ്പെട്ട് രാത്രി 9.20ന് ഡിഡബ്ല്യുസിയില്‍ ഇറങ്ങും. തിരികെ രാത്രി 11.10 നു പുറപ്പെട്ട് പുലര്‍ച്ചെ 4.50ന് കൊച്ചിയിലെത്തും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *