മകളുടെ വിവാഹത്തിന് മെയ്ദീനെ ഞെട്ടിച്ച് ദുബായില്‍ നിന്ന് ഷെയ്ക്കുമാര്‍…

തങ്ങളുടെ പ്രിയപ്പെട്ട വീട്ടു ഡ്രൈവര്‍ മെയ്തീന്‍ കുഞ്ഞിയുടെ മകളുടെ വിവാഹത്തിന് ആശംസകള്‍ നേരാന്‍ തലപ്പാവും, വെള്ളവസ്ത്രവുമണിഞ്ഞ് തനത് അറബി വേഷവിധാനത്തില്‍ എട്ട് യുവാക്കള്‍. 26 വര്‍ഷമായി ദുബായ് മുഹൈസിന ഒന്നിലെ സ്വദേശിയായ അബ്ദു റഹ്മാന്‍ ഉബൈദ് അബു അല്‍ ഷുവാറിന്റെ വീട്ടിലെ ഡ്രൈവറാണ് കുഞ്ഞി. മകളുടെ കല്യാണത്തിന് എത്തിയ വിശിഷ്ഠ അതിഥികളെ കണ്ട് കുറ്റിപ്പുറം സ്വദേശികളോടൊപ്പം വധുവിന്റെ പിതാവ് മെയ്ദീന്‍ കുഞ്ഞും ഞെട്ടി

അബ്ദുറഹ്മാന്റെ മകനും, ഏഴു കൂട്ടുകാരുമാണ് മെയ്തീന്‍ കുഞ്ഞിയുടെ മകളുടെ വിവാഹത്തിന് സര്‍പ്രൈസായി എത്തിയത്. വിവാഹത്തിന് ക്ഷണിച്ചിരുന്നുവെങ്കിലും ഇത്രയും ദൂരം പിന്നിട്ട് ഇവര്‍ ചടങ്ങിലെത്തുമെന്ന് കുഞ്ഞി സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അറബികളുടെ സാന്നിധ്യത്തിലൂടെ മെയ്തീന്‍ കുഞ്ഞി നാട്ടിലെ താരമായി മാറിയിരിക്കുകാണ്. മുഹൈസിനയിലെ ഇവരുടെ ഭവനത്തില്‍ ഒരു പാചകക്കാരനായിട്ടാണ് കുഞ്ഞി ജോലിയില്‍ പ്രവേശിക്കുന്നത്.

പിന്നീട് ദുബായ് ലൈസന്‍സ് കരസ്ഥമാക്കിയതോടെ ഡ്രൈവര്‍ ജോലി ഏറ്റെടുക്കുകയായിരുന്നു. അര്‍ബാബിന്റെ മജ്‌ലിസില്‍ എത്തുന്ന അതിഥികളെ സ്വീകരിക്കുകയും അവര്‍ക്കുള്ള ഭക്ഷണവും മറ്റും നല്‍കുന്നതുമെല്ലാം കുഞ്ഞി എന്ന വിശ്വസ്തനായിരുന്നു. മജ് ലിസ് എന്നറിയപ്പെടുന്ന സ്വീകരണ മുറിയില്‍ സ്‌പോണ്‍സറുടെ മകന്റെ കൂട്ടുകാരും പതിവായി എത്താറുണ്ടായിരുന്നു. യു എ ഇ യിലെ വിവിധ ഗവണ്മെന്റ് ഓഫീസുകളില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്നവരാണ് ഇവര്‍.

അവരുമായും നല്ല ആത്മബന്ധമാണ് മൊയ്തീന്‍ കുഞ്ഞിക്ക്. തന്റെയും കുടുംബത്തിന്റെയും ജീവിതത്തിന് ഏറെ സഹായം ചെയ്യുന്നവരാണ് ഇവരെന്ന് മൊയ്തീന്‍ കുഞ്ഞി പറയുന്നു. കല്യാണത്തില്‍ പങ്കെടുത്ത അതിഥികള്‍ വിവിധ വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് യുഎഇ യിലേക്ക് മടങ്ങിയത്‌

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *