ദുബായ് ടൂര്‍ സൈക്ലിങ്ങ് ചൊവ്വാഴ്ച തുടങ്ങും

ദുബായ്:   112 സൈക്ലിങ് താരങ്ങൾ അണിനിരക്കുന്ന ദുബായ് ടൂറിന് ചൊവ്വാഴ്ച തുടക്കമാകും. അഞ്ചു ദിവസങ്ങളിൽ യുഎഇയിലെ ആറു എമിറേറ്റുകളിലൂടെയായി 851 കിലോ മീറ്റർ ദൂരത്തിലാണ് സൈക്കിൾ യാത്ര. ഇൗ സമയം പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ഗതാഗതം സുഗമമാക്കുന്നതിനും ദുബായ് പൊലീസ് 500 ഉദ്യോഗസ്ഥരെ നിയോഗിക്കും. കൂടാതെ 250 വാഹനങ്ങളും ഏർപ്പെടുത്തും.

Loading...

ആദ്യ ദിനം–  നഖീൽ സ്റ്റേജ്

167 കിലോമീറ്റർ ദൂരമുള്ളതാണ് ഉദ്ഘാടന ദിവസം നടക്കുന്ന ദ് നഖീൽ സ്റ്റേജ്. കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ‌ സൗദ് സ്ട്രീറ്റിൽ നിന്ന് രാവിലെ 10.50ന് ഗതാഗത നിയന്ത്രണം ആരംഭിക്കും. മൽസരാർഥികൾ രാവിലെ 11.10നു സ്കൈ ഡൈവിൽ നിന്നു പുറപ്പെടും. ഉമ്മു സുഖീമിലെ ദുബായ് പൊലീസ് അക്കാദമി വഴിയായിരിക്കും യാത്ര. ട്രാഫിക് മാനേജ്മെന്റ് ട്രാഫിക് അൽ ഖായിൽ റോഡിൽ(ഇ44) ഗതാഗതം നിയന്ത്രിക്കും. ദുബായ് സ്പോർട്സ് സിറ്റി, സ്റ്റുഡിയോ സിറ്റി, അൽ ഖുദ്ര സൈക്കിൾ ട്രാക്ക്(അൽ മർമൂം റിസർവ്), എമിറേറ്റ്സ് റോഡ്, ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് സ്പോർട്സ് കോംപ്ലക്സ്, ഗ്ലോബൽ വില്ലേജ്, എക്സ്പോ 2020 സൈറ്റ്, ജാഫ്സ ഫ്രീ സോൺ, ജബൽ അലി തുറമുഖം എന്നിവിടങ്ങളിലൂടെ കടന്നുപോകും.  ഷെയ്ഖ് സായിദ് റോഡിലേയ്ക്ക് പ്രവേശിച്ച്(ഇ11) യലായിസ് സ്ട്രീറ്റ്, ജുമൈറ ലെയ്ക് ടവേഴ്സ്, ജുമൈറ എെലൻഡ്സ്, ഹെസ്സാ സ്ട്രീറ്റ് വഴി പാം ജുമൈറ ഗേറ്റ് വേയിലൂടെ അറ്റ് ലാന്റിസ് ദ് പാമിൽ വൈകിട്ട് മൂന്നരയോടെ സമാപിക്കും. ഇൗ സ്ഥലങ്ങളിലെല്ലാം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

രണ്ടാം ദിനം– റാസൽ ഖൈമ സ്റ്റേജ്

190 കിലോ മീറ്റർ ദൂരമുള്ള രണ്ടാമത്തെ സ്റ്റേജ് ബുധനാഴ്ച നടക്കും. രാവിലെ പത്തിന് സ്കൈ ഡൈവിൽ നിന്നാണ് യാത്ര ആരംഭിക്കുക. കിങ് സൽമാൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റിലൂടെ ഉമ്മു സുഖീം ദുബായ് പൊലീസ് അക്കാദമി പിന്നിട്ട് അൽഖായിൽ റോഡി(ഇ44)ൽ പ്രവേശിച്ച് ഡിസൈൻ ഡിസ്ട്രിക്ട്, ഉൗദ് മേത്ത വഴി റാസൽഖോർ റോഡ്, എമിറേറ്റ്സ് റോഡിലൂടെ ഷാർജയിലേയ്ക്ക് പ്രവേശിക്കും. അവിടെ നിന്ന് 12.30ന് അജ്മാനിലെത്തും. എക്സിറ്റ് 84 വഴി ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേയ്ക്കും ഇത്തിഹാദ് റോഡിലൂടെ ഒന്നരയ്ക്ക് ഉമ്മുൽഖുവൈനിലുമെത്തും. തുടർന്ന് ബാബ് അൽ ബർ വഴി റാസൽഖൈമയിലേയ്ക്കും ഇത്തിഹാദ് റോഡി(ഇ11)ലേയ്ക്കും പ്രവേശിക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ 3.20 വരെ വാഹനങ്ങൾ മറ്റു വഴികളിലൂടെ സഞ്ചരിക്കുന്നത് ഉചിതമായിരിക്കുമെന്ന് ട്രാഫിക് പൊലീസ് അധികൃതർ പറഞ്ഞു. റാസൽഖൈമയിലെ ഖവാസിം കോർണിഷ് റോഡിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് രണ്ടാം ദിനം സമാപിക്കുക.

മൂന്നാം ദിനം–ദുബായ് സിലിക്കൺ ഒയാസിസ് സ്റ്റേജ്

മൂന്നാം ദിനമായ വ്യാഴാഴ്ച (8) 183 കിലോ മീറ്റർ ദൂരമാണ് ദുബായിൽ നിന്ന് ഫുജൈറയിലേയ്ക്കുള്ള യാത്ര. രാവിലെ 11ന് സ്കൈ ഡൈവ് ദുബായിലെ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച് ഉമ്മു സുഖീമിലെ പൊലീസ് അക്കാദമിയിലൂടെ സഞ്ചരിച്ച് അൽ ഖായിൽ റോഡി(ഇ44)ൽ പ്രവേശിക്കും. ഇതുവഴി റാസൽഖോറിലൂട ദുബായ് –അൽഎെൻ റോഡി(ഇ66)ലൂടെ ഉച്ചയ്ക്ക് 12.00ന് എത്തിച്ചേരും. അക്കാദമിക് സിറ്റി റോഡ്, സിലിക്കൺ ഒയാസിസ്, അൽ അവീർ അൽ ഹബാബ് റോഡ് വഴി നസ് വയിലൂടെ അൽ ഫയായിലെത്തും. ഉച്ചയ്ക്ക് ഒന്നേ കാലിന് മത്സരാർഥികൾ ഷാർജ–കൽബ റോഡിലൂടെ ഹത്തയിലെത്തുമ്പോൾ സമയം രണ്ടാകും. തുടർന്ന് വീണ്ടും എക്സിറ്റ് 47, നസ്‍വയിലെത്തിച്ചേരും. ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ് വഴി ഫുജൈറയിലേയ്ക്ക് യാത്രയാകും. രണ്ടരയോടെ ഫുജൈറ അൽ ഹായിലിലെത്തും. ഒരിക്കൽ കൂട ഷാർജ–കൽബ റോഡിലൂടെ കോർണിഷ് റോഡിലെത്തി അവിടെ നിന്ന് ഫുജൈറ വിമാനത്താവളം, ഫുജൈറ–കൽബ റൗണ്ട് എബൗട്ട് വഴി തവാർ ഫുജൈറ ഇൻ്റർനാഷനൽ മറൈൻ ക്ലബിലെത്തും. ഫുജൈറ കോർണിഷ് റോഡിൽ മൂന്നരയ്ക്ക് യാത്ര സമാപിക്കും.

നാലാം ദിനം– ദുബായ് മുനിസിപാലിറ്റി സ്റ്റേജ്

172 കിലോ മീറ്ററാണ് നാലാം ദിനമായ വെള്ളിയാഴ്ച(9) ത്തെ യാത്ര.  ഗതാഗത നിയന്ത്രണം 10.30ന് ആരംഭിക്കും. പത്തേ മൂക്കാലിന് പുറപ്പെടുന്ന യാത്രികർ അൽ ഖായിൽ റോഡ്(ഇ44) വഴി റാസൽഖോർ, അൽ അവീർ–അൽ ഹബാബ് റോഡിലെത്തും. ഇവിടെ നിന്നാണ് ലഹ് ബാബ് റോഡിലേയ്ക്ക് പ്രവേശിക്കുക. ദുബായ്–ഹത്ത റോഡി(ഇ44)ലൂടെ തുടരുന്ന യാത്ര ഇ55 ലൂട അൽ മലീഹ റോഡിലേയ്ക്ക് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പ്രവേശിക്കും. പിന്നീട് ഷാർജ –കൽബ റോഡിലൂടെ അൽ മുനായിലെത്തും. ഹത്താ ഹിൽപാക്കിൽ മൂന്നരയോടെ എത്തിച്ചേരുന്ന യാത്ര ഹത്താ ഡാമിൽ വൈകിട്ടു മൂന്നരയ്ക്കു സമാപിക്കും.

സമാപന ദിവസം–മിറാസ് സ്റ്റേജ്

സമപാന ദിവസമായ ശനിയാഴ്ച(10)യും സ്കൈ ഡൈവിൽ നിന്ന് തന്നെയാണ് 132 കിലോ മീറ്റർ യാത്ര ആരംഭിക്കുക. രാവിലെ 11.45 മുതൽ ഗതാഗത നിയന്ത്രണം ആരംഭിക്കും. അൽഖൂസ്, അൽ മൈതാൻ, അൽ സായൽ സ്ട്രീറ്റ്, അൽ വഹാ സ്ട്രീറ്റ്, റാസൽഖോർ റോഡ്, നാദ് അൽ ഹമാർ റോഡ് വഴി അൽ വർഖയിലൂടെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുഷ‍രിഫ് പാർക്കിലെത്തും. തുടർന്ന് അൽ ഖവാനീജ് റോഡ്, അൽ മിസ്ഹർ, തുനിസ് റോഡ്, അൽ നഹ് ദ റോഡ്, ദമാസ്കസ് സ്ട്രീറ്റ്, ബഗ്ദാദ് സ്ട്രീറ്റ് വഴി അൽ മംസാർ ബീച്ച് പാർക്കിലേയ്ക്ക് ഉച്ചയ്ക്ക് രണ്ടരയ്ക്കെത്തും. പിന്നീട് ദെയ്റ അൽ ഖലീജ് സ്ട്രീറ്റ്. ബനിയാസ് റോഡ്, അൽ മക്തൂം പാലം വഴി ദെയ്റയിലെത്തും. ബർദുബായ്, റാഷിദ് തുറമുഖം, അൽ ഗുബൈബ റോ‍ഡിലൂടെ ജുമൈറ റോഡിലൂടെ യൂണിയൻ ഫ്ലാഗിനടുത്തെത്തും. ജുമൈറ സ്ട്രീറ്റ് വഴി കൈറ്റ് ബീച്ചിലൂടെ ബുർജ് അൽ അറബ്, ഉമ്മുൽ ഷീഫ് റോഡ്, അൽ വാസൽ റോഡ്, അൽ സഫാ സ്ട്രീറ്റ് വഴി വൈകിട്ട് മൂന്നരയ്ക്കു ദുബായ് സിറ്റി വാക്കിൽ ടൂറിന് സമാപനം കുറിക്കും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *