ബഹറിനില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത പൊടിക്കാറ്റ്

മനാമ : ബഹറിനില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത പൊടിക്കാറ്റ് അനുഭവപ്പെട്ടു. ഇന്നലെ കാലത്തുമുതലാണ്? പൊടിക്കാറ്റ്? ഇരച്ചെത്തിയത്. ഇത് സാധാരണ ജനജീവിതത്തെ ബാധിച്ചു. വാഹനമോടിക്കാനും ബുദ്ധിമുട്ടുണ്ടാക്കി. റോഡില്‍ കാഴ്ച വളരെ കുറവായിരുന്നു. ബഹ്‌റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം രാജ്യത്ത് ശക്തിയേറിയ വടക്കുപടിഞ്ഞാറന്‍ കാറ്റുണ്ടാകുമെന്ന് ഇന്നലെ കാലത്ത് തന്നെ ട്വീറ്റ് ചെയ്തിരുന്നു. പൊടിക്കാറ്റുണ്ടാകുമെന്നും അറിയിപ്പുണ്ടായി.

തുടര്‍ന്ന് മുന്നറിയിപ്പുമായി ഗതാഗത ഡയറക്ടറേറ്റും കോസ്റ്റ് ഗാര്‍ഡും രംഗത്തെത്തി. ഷോപ്പ് ബഹ്‌െൈറന്റ ഭാഗമായി സഖീറിലെ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ തുടങ്ങാനിരുന്ന ‘ഫെസ്റ്റിവല്‍ സിറ്റി’യുടെ ഉദ്ഘാടനം ഇന്നലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് മാറ്റി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *