ദുബായ് : ശക്തമായ പൊടിക്കാറ്റിൽ ദുബായിൽ പല പ്രദേശങ്ങളും മിനിറ്റുകളോളം മുങ്ങി.
ദൂരക്കാഴ്ച കുറഞ്ഞതോടെ ഗതാഗതം മന്ദഗതിയിലായി. ദുബായിലും ഷാർജയിലുമാണ് കാറ്റ് ഏറ്റവും ശക്തമായത്.
ഹുങ്കാരത്തോടെ ഇടവിട്ട് മിനിറ്റുകളോളം വീശിയ കാറ്റിൽ പുറം സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരും വാഹനങ്ങളും വലഞ്ഞു.
مليحة #الشارقة حالياً #المركز_الوطني_للأرصاد #أمطار_الخير #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس #جمعة_القايدي #عواصف_الشمال pic.twitter.com/FOhrtPPQq7
— المركز الوطني للأرصاد (@NCMS_media) July 21, 2020
പലരും റോഡരികിൽ വാഹനം നിർത്തി കാറ്റ് അകന്നുപോകാൻ കാത്തിരുന്നു.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക
റോഡുകളിലും മറ്റും ചപ്പുചവറുകളും നിറഞ്ഞിട്ടുണ്ട്. എന്നാൽ എവിടെയും അപകടം റിപ്പോർട്ട് ചെയ്തിട്ടില്ല.
السيوح #الشارقة حالياً #المركز_الوطني_للأرصاد #أمطار_الخير #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس #خليفة_ذياب pic.twitter.com/C7tndvTvbi
— المركز الوطني للأرصاد (@NCMS_media) July 21, 2020
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പൊടിക്കാറ്റ് അനുഭവപ്പെട്ടത്. തുടർന്ന് അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാണ്. ചിലയിടങ്ങളിൽ മഴയും പെയ്തു.
ദുബായിൽ ഖിസൈസ്, മുഹൈസിന, മിർദിഫ്, അൽഖൂസ് ഭാഗങ്ങളിലും ഷാർജ അല്‍ നഹ് ദ ഏരിയയിലുമാണ് ഏറ്റവും ശക്തമായ കാറ്റനുഭവപ്പെട്ടത്. അരമണിക്കൂറിന് ശേഷം കാറ്റ് ഏതാണ്ട് നിലച്ചു.
بدع بن أحمد #العين حالياً #المركز_الوطني_للأرصاد #أمطار_الخير #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس #راشد_البلوشي pic.twitter.com/1l8Vwn45hU
— المركز الوطني للأرصاد (@NCMS_media) July 21, 2020
ഷാർജ മലീഹ, സുയുഹ് എന്നിവിടങ്ങളിൽ നേരിയ തോതിൽ മഴയും പെയ്തു. എവിടെയും അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.