ഈജിപ്ത്-ഖത്തര്‍ വിമാന സര്‍വീസ് 18 മുതല്‍

ദോഹ :  ഈജിപ്തില്‍ നിന്നും ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഈ മാസം 18ന് തുടക്കമായേക്കും.

ഈജിപ്ത് എയറിന്റെ ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ 18 മുതല്‍ തുടങ്ങാനാണ് പദ്ധതിയെന്ന് ഈജിപ്ത്ഏവിയേഷന്‍ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈജിപ്ത് എയര്‍  ഖത്തറിലേക്ക് പ്രതിദിന സര്‍വീസുകള്‍ നടത്തും. കെയ്‌റോയില്‍ നിന്നും ദിവസേനയും അലക്‌സാണ്ട്രിയയില്‍ നിന്നും ആഴ്ചയില്‍ നാലു തവണയും സര്‍വീസ് ഉണ്ടാകും.

ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള ചരക്കു ഗതാഗതവും ഉടന്‍ സാധ്യമാകും.ഖത്തര്‍ എയര്‍വേയ്‌സും അധികം താമസിയാതെ ദോഹ-ഈജിപ്ത് സര്‍വീസ് തുടങ്ങുമെന്നാണ് വിവരം.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈജിപ്ത് ഖത്തറിനു മേലുള്ള വ്യോമവിലക്ക് നീക്കിയത്. സൗദി അറേബ്യയില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിയില്‍ ഒപ്പുവച്ച അല്‍ ഉല കരാറിന്റെ അടിസ്ഥാനത്തിലാണ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യോമഗതാഗതം പുന:സ്ഥാപിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *