ഒമാനില്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

മസ്‌കറ്റ് : ഒമാനില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് പൊതു,സ്വകാര്യ മേഖലകള്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ് പ്രകാരം അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു.

മെയ് 23 ശനിയാഴ്ചയാണ് പൊതു,സ്വകാര്യ മേഖലകള്‍ക്ക് പെരുന്നാള്‍ അവധി ആരംഭിക്കുന്നത്.

ഈദിന്റെ ആദ്യദിനം മെയ് 24 ഞായറാഴ്ച ആണെങ്കില്‍ മെയ് 26 ചൊവ്വാഴ്ച വരെ പെരുന്നാള്‍ അവധി നീളും.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഔദ്യോഗിക പ്രവ്യത്തി ദിനം തുടങ്ങുന്നത് മെയ് 27 ബുധനാഴ്ച മുതലാകും. എന്നാല്‍ ഈദിന്റെ ആദ്യദിനം മെയ് 25 തിങ്കളാഴ്ചയാണെങ്കില്‍ മെയ് 28 വ്യാഴാഴ്ചയാകും അവധി അവസാനിക്കുക.

ഇത് പ്രകാരം ഔദ്യോഗിക പ്രവൃത്തി ദിവസം ആരംഭിക്കുന്നത് മെയ് 31 ഞായറാഴ്ച ആകും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *