ഈദ് അവധി ; ഗതാഗത സമയക്രമം പരിഷ്കരിച്ച് ആർടിഎ

ദുബായ്  :  ഈദ് അവധി ദിനങ്ങളിൽ ഗതാഗത സമയക്രമം പരിഷ്കരിച്ച് ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി).

ഇതോടൊപ്പം കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിലെയും ഇതര സേവന കേന്ദ്രങ്ങളിലെയും പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ഉം റമൂൽ, ദയ്റ, അൽ ബർഷ, അൽ മനാരാ, ആർടിഎ ഹെഡ് ഓഫിസ് എന്നിവിടങ്ങൾ പതിവ് പോലെ 24 മണിക്കൂറും പ്രവർത്തനസജ്ജം.

മൾട്ടി ലെവൽ പാർക്കിങ് ഒഴികെയുള്ള കേന്ദ്രങ്ങളിൽ പാർക്കിങ് സൗജന്യം.

റെഡ് ലൈൻ: ബുധനും വ്യാഴവും ഉച്ചയ്ക്ക് ഒന്നു മുതൽ പുലർച്ചെ ഒന്നുവരെ. വെള്ളിയാഴ്ച രാവിലെ പത്തു മുതൽ പുലർച്ചെ ഒന്നു വരെ. ശനി രാവിലെ അഞ്ചു മുതൽ രാത്രി 12 വരെ.

ഗ്രീൻ ലൈൻ: ബുധനും വ്യാഴവും രാവിലെ 5.30 മുതൽ പുലർച്ചെ ഒന്നു വരെ. വെള്ളി രാവിലെ പത്തു മുതൽ പുലർച്ചെ ഒന്നു വരെ. ശനി പുലർച്ചെ 5.30 മുതൽ രാത്രി 12 വരെ.

ട്രാം: ബുധനും വ്യാഴവും രാവിലെ ആറു മുതൽ പുലർച്ചെ ഒന്നു വരെ. വെള്ളി രാവിലെ 9 മുതൽ പുലർച്ചെ ഒന്നുവരെ. ശനി രാവിലെ 6 മുതൽ പുലർച്ചെ ഒന്നു വരെ.

ബസുകൾ: ഗോൾഡ് സൂക്ക് ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ രാവിലെ 4.30 മുതൽ പുലർച്ചെ 12.30 വരെ.

അൽ ഗുബൈബയിൽ രാവിലെ 4.15 മുതൽ പുലർച്ചെ ഒന്നുവരെ.

സത്വ ഉൾപ്പെടെയുള്ള സബ് സ്റ്റേഷനുകളിൽ പുലർച്ചെ 4.30 മുതൽ രാത്രി 11 വരെ.

എന്നാൽ റൂട്ട് സി01ൽ 24 മണിക്കൂറും സേവനം.

അൽ ഖിസൈസിൽ രാവിലെ 4.30 മുതൽ പുലർച്ചെ 12.04 വരെ.

അൽ ഖൂസിൽ രാവിലെ 5.05 മുതൽ രാത്രി 11.30 വരെ.

ജബൽഅലിയിൽ രാവിലെ 4.58 മുതൽ രാത്രി 12.15 വരെ.

മെട്രോ ലിങ്ക് ബസ് സർവീസ്: റാഷിദിയ, മാൾ ഓഫ് എമിറേറ്റ്സ്, ഇബൻ ബത്തൂത്ത, ദുബായ് മാൾ, ബുർജ് ഖലീഫ, അബു ഹെയ്ൽ, ഇത്തിസലാത്ത് എന്നിവിടങ്ങളിൽ രാവിലെ ആറു മുതൽ രാത്രി ഒൻപതു വരെ.

വാട്ടർ ബസ്: മറീന മാൾ, മറീന വാക്ക്, മറീന ടെറസ്, മറീന പ്രൊമേഷ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ. ദുബായ് ക്രീക്കിൽ വിനോദസഞ്ചാരികൾക്ക് വൈകിട്ട് നാലു മുതൽ രാത്രി 11 വരെ ട്രിപ്പുകളുണ്ടാകും.

വാട്ടർ ടാക്സി: മുൻകൂട്ടി ബുക്കിങ് ആവശ്യം. ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും.

അബ്ര: ദുബായ് ക്രീക്ക് രാവിലെ 10 മുതൽ പുലർച്ചെ ഒന്നുവരെ. അൽ ഫഹീദി- അൽ സബ്ക്ക: രാവിലെ പത്തു മുതൽ രാത്രി 12.30 വരെ.അൽ ഫഹിദി-ഓൾഡ് ദയറാ സൂക്ക്: -രാവിലെ പത്തു മുതൽ രാത്രി 12.30 വരെ. ബനിയാസ്-അൽസീഫ്: രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ. ദുബായ് ഓൾഡ് സൂക്ക്-അൽ ഫഹീദി-അൽ സീഫ്: വൈകിട്ട് നാലു മുതൽ രാത്രി 11 വരെ.

വിനോദസഞ്ചാരികൾക്കുള്ള പരമ്പരാഗത അബ്രകൾ: ഷെയ്ഖ് സായിദ് റോഡിൽ നിന്ന് രാത്രി എട്ടു മുതൽ 11 വരെയുണ്ടാകും. ദുബായ് ക്രീക്കിൽ നിന്ന് വൈകിട്ട് 4 മുതൽ രാത്രി 11 വരെ. അൽ ജദ്ദാഫ് മുതൽ ദുബായ് ഫെസ്റ്റിവൽ സിറ്റി വരെ വൈകിട്ട് നാലു മുതൽ രാത്രി 11 വരെയും സർവീസ്.

ഫെറി: അൽ ഗുബൈബ-ദുബായ് വാട്ടർ കനാൽ- മറീന മാൾ: രാവിലെ 11, ഉച്ചയ്ക്ക് ഒന്ന്, വൈകിട്ട് 6.30. രാവിലെ പതിനൊന്നിനു ദുബായ് വാട്ടർ കനാലിൽ സർവീസ് അവസാനിക്കും. മറീന മാൾ സ്റ്റേഷനിൽ നിന്ന് വൈകിട്ട് മൂന്നിനും അഞ്ചിനും അൽ ഗുബൈബയിൽ വൈകിട്ട് അഞ്ചിനും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *