എ​ട്ട​ര ല​ക്ഷം രൂ​പ സഹായനിധിയിലേക്ക് കൈമാറി 

ജി​ദ്ദ: മ​ല​പ്പു​റം ജി​ല്ല​യി​ലെ ക​രു​വാ​ര​ക്കു​ണ്ട് അ​രി​മ​ണ​ലി​ൽ ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ ഉ​ലു​വാ​ൻ മു​ഹ​മ്മ​ദ് അ​നീ​സിന്‍റെ  ചി​കി​ത്സ നി​ധി​യി​ലേ​ക്ക്  ജി​ദ്ദ ക​രു​വാ​ര​ക്കു​ണ്ട് അ​രി​മ​ണ​ൽ പ്ര​വാ​സി കൂ​ട്ടാ​യ്‌​മയുടെ  നേതൃത്വത്തില്‍ സ​ഹാ​യ തു​ക  ക​ണ്ടെ​ത്തി​.

‘സ്‌​നേ​ഹ​ചെ​മ്പ്‌’ എ​ന്ന പേ​രി​ൽ ബി​രി​യാ​ണി ത​യാ​റാ​ക്കി സ​മൂ​ഹ​മാ​ധ്യ​മങ്ങളിലൂടെ    ജി​ദ്ദ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 1700ഓ​ളം പേ​രില്‍ നിന്ന്‍  ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ച്ച് എ​ത്തി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.

എ​ട്ട​ര ല​ക്ഷം രൂ​പയാണ്  സ​മാ​ഹ​രി​ക്കാ​ൻ കൂ​ട്ടാ​യ്മ​ക്ക് ക​ഴി​ഞ്ഞത്.

ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ ബാ​വി പ​ട്ടാ​ണി, ഷി​ഹാ​ബ് മു​തു​കോ​ട​ൻ, നാ​സ​ർ നാ​റം തൊ​ടി​ക, ഷാ​ജി കു​ഞ്ഞി​പ്പ, സി.​എം. സ​ദ​ഖ​ത്തു​ല്ല, ജം​ഷീ​ർ മ​ഠ​ത്തി​ൽ, എം.​കെ. നൗ​ഷാ​ദ്, ലി​ജു മ​ഠ​ത്തി​ൽ, ഗ​ഫാ​ർ മേ​ച്ചീ​രി, നൗ​ഷാ​ദ് ചേ​ലാ​ക്കോ​ട​ൻ, സാ​ദ​ത്ത് കു​ഞ്ഞി​മോ​ൻ, ഉ​സ്മാ​ൻ കു​ണ്ടു​കാ​വി​ൽ, റ​ഷീ​ദ് കൊ​ട​ക്കു​ന്ന​ൻ, കെ.​കെ. ഉ​മ​ർ, ജു​നൈ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *