ഇളവുകളോടെ ഇലക്ട്രിക് വാഹനങ്ങൾ ഹിറ്റ്‌ ട്രാക്കിൽ

ദുബായ് ∙ ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമായതോടെ വിവിധ മേഖലകളിൽ കൂടുതൽ ചാർജിങ് സ്റ്റേഷനുകളൊരുക്കി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ).

സ്വകാര്യവാഹനങ്ങൾക്കു ഡിസംബർ 31വരെ സൗജന്യമായി ചാർജ് ചെയ്യാം. ആർടിഎയുടെ വകയായും ആനുകൂല്യങ്ങളുണ്ട്.

സൗജന്യ പാർക്കിങ്, കുറഞ്ഞ റജിസ്ട്രേഷൻ ഫീസ് എന്നിവയ്ക്കു പുറമേ സാലിക് ഗേറ്റ് ഫീസിൽ നിന്നൊഴിവാക്കുകയും ചെയ്തു. ചെലവും മലിനീകരണവും കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണ്.

ഈ വർഷം ഫെബ്രുവരി അവസാനം വരെയുള്ള കണക്കനുസരിച്ച് ദുബായിൽ 2,473 ഇലക്ട്രിക് വാഹനങ്ങളും 6,016 ഹൈബ്രിഡ് വാഹനങ്ങളുമുണ്ട്. പൊതുമേഖലയിലും ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂട്ടുകയാണ്.

നൂതന സാങ്കേതിക വിദ്യകളിലൂടെ കാർബൺ മലിനീകരണത്തോത് ഈ വർഷം 16% കുറയ്ക്കും.

ഇലക്ട്രിക് വാഹന ഉടമകൾക്ക് ചാർജിങ് സ്റ്റേഷനുകൾ എളുപ്പം കണ്ടെത്താൻ 14 ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഒരുക്കിയിട്ടുണ്ട്.

ഗൂഗിൾ മാപ്പ്, ആപ്പിൾ മാപ്പ്, ഫോർ സ്ക്വയർ, ഫാക്ച്വൽ മാപ്പ്, വാട്3വേഡ്സ്, 2ജിഐസ്, കരീം, ടോംടോം, ഹിയർ മാപ്സ്, പ്ലഗ്ഷെയർ, ഇലക്ട്രോമാപ്സ്, യെല്ലോമാപ്സ് എന്നിവയും ചാർജിങ് സ്റ്റേഷനിലേക്കു വഴികാട്ടും.

ഗ്രീൻ ചാർജർ റജിസ്ട്രേഷൻ, ചാർജിങ്, ബില്ലിങ് തുടങ്ങിയ സേവനങ്ങൾക്ക് ബ്ലോക് ചെയിൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതായി ദീവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു.

ദീവ സ്മാർട് ആപ് ഉപയോഗപ്പെടുത്തി വാഹനം എളുപ്പം ചാർജ് ചെയ്യാനാകും. സ്റ്റേഷനിൽ ക്യുആർ കോഡ് സ്കാൻ ചെയ്യണം. ഗ്രീൻ ചാർജർ കാർഡും ലഭ്യമാണ്.

എക്സ്പോയിൽ കൂടുതൽ സ്റ്റേഷനുകൾ

ദുബായിൽ നിലവിൽ 300 ചാർജിങ് സ്റ്റേഷനുകളാണുള്ളത്. എക്സ്പോ ഓപർച്യൂണിറ്റി, സസ്റ്റൈനബിലിറ്റി, മൊബിലിറ്റി പവിലിയനുകളിലായി 15 സ്റ്റേഷനുകൾ കൂടി സ്ഥാപിക്കും.

ഇലക്ട്രിക് ബസുകളും മറ്റു വാഹനങ്ങളും വയലർലെസ് സംവിധാനം ഉപയോഗിച്ചു ചാർജ് ചെയ്യാനും സംവിധാനമുണ്ട്.

ഷേപ്ഡ് മാഗ്നറ്റിക് ഫീൽഡ് ഇൻ റസൊനൻസ് (എസ്എംഎഫ്ഐആർ) സാങ്കേതികവിദ്യ ഉപയോഗിച്ചാണിത്.

നിശ്ചിത ഭാഗത്തുകൂടി വാഹനം കടന്നുപോകുമ്പോൾ ബാറ്ററി ചാർജ് ആകുന്നു. സമയം നഷ്ടം ഉണ്ടാകില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *